നൂൽ ബന്ധമില്ലാതെ ലഹരി നുണഞ്ഞ് യുവതി യുവാക്കൾ ; കൊച്ചിയിലെ ആഡംബര ഹോട്ടലിൽ നിന്നും വിദ്യാർത്ഥിനികൾ അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു

കൊച്ചി: നഗര മധ്യത്തിലുള്ള ആഡംബര ഹോട്ടലുകളിൽ നടന്ന റെയ്‌ഡിൽ കോളേജ് വിദ്യാർത്ഥിനികൾ അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു. ലഹരിമരുന്ന് നിശാപാർട്ടിയിൽ പങ്കെടുത്തവരാണ് അറസ്റ്റിലായത്. റെയിഡിനായി പോലീസ് എത്തിയപ്പോൾ ഡോക്ടർമാർ മുതൽ കോളേജ് വിദ്യാർത്ഥിനികൾ വരെയുള്ള നൂറോളം ആളുകൾ ചിതറി ഓടുകയും തുടർന്ന് പോലീസ് പിന്തുടർന്ന് പിടിക്കുകയുമായിരുന്നു. ലഹരിമരുന്ന് പാർട്ടിക്ക് പുറമെ പെൺ വാണിഭവും നടന്നതായി സംശയം. മലയാളി പെൺകുട്ടികൾക്ക് പുറമെ ബാംഗ്ലൂരിൽ നിന്നെത്തിയ പെൺകുട്ടികളും നിശാപാർട്ടിയിൽ പെങ്കെടുത്തതായി പോലീസ് പറയുന്നു.

കുറച്ച് കാലങ്ങളായി മയക്ക് മരുന്ന് ലോബി കൊച്ചി കേന്ദ്രികരിച്ച് നിശാപാർട്ടികൾ സംഘടിപ്പിക്കുന്നുണ്ട്. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന മയക്കുമരുന്ന് ലോബി കൊച്ചിയിലേക്ക് പ്രവർത്തനം മാറ്റിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ രാത്രി നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോയുടെ നേത്യത്വത്തിൽ റെയ്ഡ് നടത്തിയത്. നഗരത്തിലെ അഞ്ചോളം ആഡംബര ഹോട്ടലുകളിലാണ് ഒരേസമയം റൈഡ് നടന്നത്. ഹോട്ടലിനകത്തും പുറത്തുമായാണ് നിശാപാർട്ടി നടന്നത്.

അതേസമയം മറ്റൊരു ആഡംബര ഹോട്ടലിൽ റൈഡിനായി എത്തിയ പോലീസ് കണ്ടത് രഹരിമരുന്നിന്റെ അമിത ഉപയോഗത്തിൽ ബോധ രഹിതരായ യുവതി യുവാക്കളെയാണ് പലർക്കും ശരീരത്തിൽ വസ്ത്രങ്ങൾ പോലും ഇല്ലായിരുന്നെന്നാണ് പോലീസ് പറയുന്നത്. പലർക്കും നിവർന്ന് നിൽക്കാൻ വരെ പറ്റാത്ത അവസ്ഥ ആയിരുന്നെന്നും പോലീസ് പറയുന്നു. കഞ്ചാവ് മുതൽ എംടിഎം വരെയുള്ള മയക്ക് മരുന്നുകളാണ് ഇവർ ഉപയോഗിച്ചതെന്നും പോലീസ് പറഞ്ഞു. എറണാകുളം സ്വദേശികളാണ് നിശാപാർട്ടിയുടെ നടത്തിപ്പുകാർ ഇവരുടെ പക്കൽ നിന്നും പോലീസ് ലക്ഷക്കണക്കിന് രൂപയുയെ മയക്ക് മരുന്ന് പിടികൂടി.