ആദ്യ ഒളിച്ചോട്ടം അവസാനിച്ചത് പോലീസ് സ്റ്റേഷനിൽ,ഭർത്താവ് ഒരുലക്ഷം രൂപ കെട്ടിവെച്ച് ജാമ്യത്തിലിറക്കി,വീണ്ടും ഒളിച്ചോടി റംസിയുടെ സഹോദരി

ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹത്തിൽ നിന്ന് പ്രതിശ്രുത വരൻ പിന്മാറിയതിനെ തുടർന്ന് ആത്മഹത്യ ചെയ്ത റംസിയെ മലയാളികൾ മറന്ന് കാണില്ല. സീരിയൽ നടിയുൾപ്പെടെ പ്രതികളായ കേസിൽ നടപടികൾ പുരോഗമിക്കുകയാണ്. അതേസമയം റംസിയുടെ മരണം അന്വേഷിക്കണമെന്ന് ആവിശ്യപ്പെട്ട് ഉണ്ടാക്കിയ വാട്സപ്പ് ഗ്രൂപ്പ് അഡ്മിനുമായി റംസിയുടെ സഹോദരി അൻസി ഒളിച്ചോടിയതും വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. പോലീസ് ഇടപെട്ട് അൻസിയെ വീട്ടിലെത്തിച്ചെങ്കിലും വീണ്ടും അൻസി ഒളിച്ചോടിയതായാണ് പുറത്ത് വരുന്ന വിവരം.

റംസിയുടെ മരണത്തിന് ശേഷം കാമുകൻ സഞ്ചുവിനൊപ്പം ഒളിച്ചോടിയ അൻസിയെ ഭർത്താവ് മുനീറിന്റെ പരാതിയെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് മുനീർ ഒരുലക്ഷത്തോളം രൂപ ജാമ്യത്തുക കെട്ടിവച്ചാണ് അൻസിയെ പുറത്തിറക്കിയത്. അൻസി ഒളിച്ചോടിയതിന് ശേഷം മുനീർ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു തന്റെ മകൾക്ക് മുലപ്പാൽ ആവശ്യമുള്ള സമയമാണ് അൻസി പാവമാണ് അവൾ തെറ്റ് ചെയ്യില്ല തിരിച്ച് വന്നാൽ സ്വീകരിക്കുമെന്ന് മുനീർ നേരത്തെ പറഞ്ഞിരുന്നു.

ഒളിച്ചോടിപ്പോയി തിരിച്ച് വീട്ടിലെത്തിയ അൻസി വീണ്ടും ഒളിച്ചോടിയതായാണ് വിവരം. നേരത്തെ ഒളിച്ചോടിയ കാമുകൻ സഞ്ചുവിന്റെ കൂടെ തന്നെയാണ് അൻസി വീണ്ടും ഒളിച്ചോടിയത്. കാമുകനുമായുള്ള എല്ലാ ബന്ധവും താൻ ഉപേക്ഷിച്ചെന്ന് മുനീറിനോട് ആൻസി പറയുകയും ബന്ധം തുടരില്ലെന്ന് സത്യം ചെയ്യുകയും ചെയ്തിരുന്നതായി മുനീർ പറയുന്നു.

മുനീർ തന്നെ ഉപദ്രവിക്കാറുണ്ടെന്നും,തന്റെ ചെകിട്ടത്ത് അടിച്ചെന്നും അൻസി പോലീസിനോട് പറഞ്ഞിരുന്നു. ഉപദ്രവം സഹിക്കാൻ പറ്റാത്തത് കൊണ്ടും സഞ്ചു തന്നെ സിവിൽ സർവ്വീസിന് പഠിപ്പിക്കും എന്ന് പറഞ്ഞതിനാലുമാണ് സഞ്‍ജുവിനൊപ്പം പോയതെന്നും നേരത്തെ അൻസി പൊലീസിന് മൊഴി നൽകി. മുനീറിന്റെ പരാതിയെ തുടർന്ന് അറസ്റ്റ് ചെയ്ത അൻസിയെ മുനീർ ജാമ്യത്തുക കെട്ടിവച്ച ശേഷം ഇറക്കുകയായിരുന്നു. തുടർന്ന് വീട്ടിലെത്തിയ അൻസി മാസങ്ങൾക്ക് ശേഷം വീണ്ടും ഒളിച്ചോടുകയായിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു