മനസ്സ് മാറണം മനുഷ്യനാകണം കറുത്ത ചിന്തയിൽ പതിഞ്ഞ രക്ത ദാഹമേ ; കമ്മ്യൂണിസ്റ്റ് ക്രൂരതയ്ക്ക് എതിരെ മുസ്‌ലിം ലീഗിന്റെ പാട്ട് വൈറലാകുന്നു

ചോപ്പ് എന്ന മലയാള സിനിമയ്ക്ക് വേണ്ടി മുരുകൻ കാട്ടാക്കട എഴുതി ആലപിച്ച മനുഷ്യനാകണം മനുഷ്യനാകണം ഉയർച്ചതാഴ്ചകൾക്കതീതമായ സ്നേഹമേ എന്ന വിപ്ലവഗാനത്തിന്റെ ഈണത്തിൽ മറ്റൊരു പാട്ടുമായി മുസ്‌ലിം യൂത്ത് ലീഗ്. കൂത്തുപറമ്പിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടതിന് പിന്നാലെ മുരുകൻ കാട്ടാക്കടയുടെ പാട്ടിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള വരികളുമായി വിപ്ലവ ഗാനത്തിന് സമാനമായ ഗാനം മുസ്‌ലിം യൂത്ത് ലീഗ് പുറത്തിറക്കിയത്.

മുരുകൻ കാട്ടാക്കട മനുഷ്യനാകണം എന്ന് തുടങ്ങിയപ്പോൾ മനസ് മാറണം മനുഷ്യനാകണം എന്ന് തുടങ്ങുന്നതാണ് മുസ്‌ലിം യൂത്ത് ലീഗിന്റെ ഗാനം. സോഷ്യൽ മീഡിയയിൽ കമ്മ്യൂണിസ്റ്റ് വിരുദ്ധർ ഇതിനോടകം ഗാനം ഏറ്റെടുത്ത് കഴിഞ്ഞു. പാർട്ടി വളരാൻ വേണ്ടി രാഷ്ട്രീയ എതിരാളികളെ കൊന്ന് തിന്നിട്ടാണെങ്കിലും പാർട്ടി വളർത്താനാണ് കമ്മ്യൂണിസ്റ്റുകാർ ശ്രമിക്കുന്നതെന്നും ഗാനത്തിൽ പറയുന്നു. സാദിക്ക് പന്തല്ലൂരും വർഷയുമാണ് നജീബിന്റെ വരികൾ പാടിയത്.

അഭിപ്രായം രേഖപ്പെടുത്തു