സംസ്ഥാന സർക്കാരിന് വൻ തിരിച്ചടി ; ഇഡി ക്കെതിരെ ക്രൈംബ്രാഞ്ച് എടുത്ത കേസ് ഹൈക്കോടതി റദ്ധാക്കി

എറണാകുളം : എൻഫോഴ്‌മെന്റ് ഡയറക്ട്രേറ്റിനെതിരെ കേസെടുത്ത സംസ്ഥാന സർക്കാരിന്റെ നടപടിക്കെതിരെ കോടതി. ക്രൈബ്രാഞ്ച് എടുത്ത കേസ് റദ്ദ് ചെയ്യാനും ഹൈക്കോടതി ആവിശ്യപ്പെട്ടു. കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌മെന്റ് ഡയറക്ട്രേറ്റിനെതിരെ കേസെടുത്ത നടപടി തെറ്റാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.

സ്വര്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി സമ്മർദ്ദം ചെലുത്തി എന്ന് ആരോപിച്ചാണ് ഇഡിക്കെതിരെ സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരം ക്രൈബ്രാഞ്ച് കേസെടുത്തത്. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ അട്ടിമറിക്കാനും, മുഖ്യമന്ത്രിയെ പ്രതിപട്ടികയിൽ ചേർക്കാനും കേന്ദ്രസർക്കാരിന്റെ ചട്ടുകമായി എൻഫോഴ്‌മെന്റ് ഡയറക്ട്രേറ്റ് പ്രവർത്തിക്കുന്നു എന്ന് ആരോപിച്ചാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.

അതേസമയം ക്രൈംബ്രാഞ്ച് നടപടി ക്രമം പാലിച്ചില്ലെന്നും കോടതി പറഞ്ഞു. വിധിയുടെ പകർപ്പ് കിട്ടിയതിന് ശേഷം തുടർനടപടികൾ ആലോചിക്കുമെന്നാണ് വിവരം. ഹൈക്കോടതി റദ്ധാക്കിയ വിധിക്കെതിരെ അപ്പീൽ പോകും എന്നാണ് വിവരം.

അഭിപ്രായം രേഖപ്പെടുത്തു