ചോദിച്ചത് സംഭരണ ശേഷിയേക്കാൾ കൂടുതലോ ; 50 ലക്ഷം വാക്സിൻ ചോദിച്ച കേരളത്തിന് ലഭിച്ചത് രണ്ട് ലക്ഷം വാക്സിൻ

തിരുവനന്തപുരം : കേന്ദ്രസർക്കാർ ആവശ്യത്തിനനുസരിച്ച് കോവിഡ് വാക്സിൻ നൽകുന്നില്ലെന്ന് സംസ്ഥാന സർക്കാർ. 50 ലക്ഷം കോവിഡ് വാക്സിൻ ആവശ്യപ്പെട്ട സംസ്ഥാനത്തിന് ആകെ നൽകിയത് 2 ലക്ഷം വാക്സിനുകൾ മാത്രമാണ്. അതേസമയം വാക്സിൻ സംഭരണ ശേഷി കുറവായ സംസ്ഥാനത്ത് നിലവിൽ നാല് ലക്ഷം വാക്സിനുകൾ സൂക്ഷിച്ചിട്ടുണ്ട്. ഇതിന് പുറമെയാണ് 50 ലക്ഷം വാക്സിൻ പെട്ടെന്ന് വേണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്.

കോവിഡ് വാക്സിൻ കൃത്യമായി സംഭരിക്കാൻ സാധിച്ചില്ലെങ്കിൽ വാക്സിൻ നഷ്ട്ടപെടാൻ സാധ്യതയുണ്ട്. നിലവിൽ ജനസാന്ദ്രത കൂടിയ സംസ്ഥാനങ്ങൾക്കാണ് വലിയ അളവിൽ വാക്സിൻ കേന്ദ്രസർക്കാർ നൽകി വരുന്നത്. കോവിഡ് നിയന്ത്രണ വിധേയമായ സമയത്താണ് അയൽ രാജ്യങ്ങളിലേക്ക് വാക്സിൻ ഇന്ത്യ കയറ്റി അയച്ചത്.

സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച വന്നത് കോവിഡ് രോഗികളുടെ എണ്ണം കൂടാൻ കാരണമായി. അതിനിടയിൽ തെരെഞ്ഞെടുപ്പ് നടന്നതും രോഗികളുടെ എണ്ണം വർദ്ധിപ്പിച്ചു. നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്ത് കോവിഡ് വാക്സിന് പ്രതിസന്ധി നേരിടുകയാണ്.