കോടതി ഇടപെട്ടു തൃശൂർ അവിണിശ്ശേരി പഞ്ചായത്ത് ഇനി ബിജെപി ഭരിക്കും

തൃശൂർ : അവിണിശ്ശേരി പഞ്ചായത്ത് ഇനി ബിജെപി ഭരിക്കും. സിപിഎം സ്ഥാനാർഥി രാജിവെച്ചതിനെ തുടർന്നുണ്ടായ അനിശ്ചിതത്വത്തിനൊടുവിലാണ് കോടതി പഞ്ചായത്തിന്റെ ഭരണം ബിജെപിക്ക് നൽകിയത്. അവിണിശ്ശേരി പഞ്ചായത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാണ് ബിജെപി. പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായ ഹരിയുടെ ഹർജി പരിഗണിച്ചാണ് കോടതിയുടെ വിധി. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ഹരി മത്സരിച്ചിരുന്നു എന്നാൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് യുഡിഎഫ് പിന്തുണ നൽകിയതോടെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എൽഡിഎഫ് ന് ലഭിക്കുകയായിരുന്നു.

അതേസമയം യുഡിഎഫ് വോട്ടോടുകൂടി വിജയിച്ച എൽഡിഎഫ് സ്ഥാനാർഥി ജയിച്ചതിന് ശേഷം ഉടൻ തന്നെ പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുകയായിരുന്നു. തുടർന്നാണ് ബിജെപി സ്ഥാനാർത്ഥിയായിരുന്ന ഹരി കോടതിയെ സമീപിച്ചത്. കോടതി കഴിഞ്ഞ ദിവസം ബിജെപിക്ക് അനുകൂലമായ വിധി പുറപ്പെടുവിക്കുകയായിരുന്നു. വിധിയുടെ പകർപ്പ് ഇന്ന് ഹരിക്ക് ലഭിച്ചതോടെ അവിണിശേരി പഞ്ചായത്ത് ഇനി ബിജെപി ഭരിക്കും.

അഭിപ്രായം രേഖപ്പെടുത്തു