അമിത് ഷാ ഇടപെടുന്നു ; ഇഡി ക്കെതിരെ കേസെടുത്ത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും

കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌മെന്റ് ഡയറട്രേറ്റിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്ത സംഭവത്തിൽ അന്വേഷണം നടത്താൻ ഇഡി. സ്വർണ കള്ളക്കടത്ത് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് ഇഡി ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തതിന് പിന്നിലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംശയിക്കുന്നു. കേന്ദ്രസർക്കാരും കേരള സർക്കാരും തമ്മിലുള്ള വിഷയമല്ല ഇതെന്നും കേന്ദ്ര ഏജൻസിയുടെ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമായാണ് ഇതിനെ കാണുന്നതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

സംസ്ഥാന സർക്കാർ ഇടപെട്ട് ഇഡി ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത് ഹൈക്കോടതി റദ്ദ് ചെയ്തതിന് പിന്നാലെയാണ് സംഭവത്തിൽ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ഇടപെടൽ. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സ്വര്ണക്കള്ളക്കടത്ത് കേസിലെ പ്രതികളെ നിര്ബന്ധിച്ചതായി മൊഴി നൽകിയ വനിതാ പോലീസിനെയും, ഇഡി ക്കെതിരെ കേസെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്ത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെയും ഉടൻ എൻഫോഴ്‌മെന്റ ചോദ്യം ചെയ്യും.

അതേസമയം കിഫ്ബിയുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന് കിഫ്‌ബി ഉദ്യോഗസ്ഥർ ഇതുവരെ സഹരിച്ചിട്ടില്ല അന്വേഷണത്തിന്റെ ആദ്യപടിയായി കിഫ്‌ബി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുമെന്നാണ് വിവരം. നേരത്തെ രണ്ടു തവണ ഫോണിൽ വിളിപ്പിച്ചെങ്കിലും ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. അതിനാൽ നോട്ടീസ് നൽകി വിളിപ്പിക്കാനാണ് തീരുമാനം.