വൈഗയെ കെട്ടിപിടിച്ച് ശ്വാസം മുട്ടിച്ചു,മൃദദേഹം പുഴയിൽ ഉപേക്ഷിച്ചു,ഭയമായതിനാൽ താൻ ജീവിതം അവസാനിപ്പിച്ചില്ല ; സനുവിന്റെ മൊഴി

RSS volunteers. (File Photo: IANS)

കൊ​ച്ചി: കളമശേരി മുട്ടാർ പുഴയിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തിയ വൈഗയുടെ മരണത്തിൽ നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചു. വൈഗയുടെ മരണത്തിന് ശേഷം മുങ്ങിയ പിതാവ് സാനുവിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സാമ്പത്തിക ബാധ്യത താങ്ങാനാവാതെ വന്നത് കൊണ്ട് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു. ഇക്കാര്യം മകളോട് പറഞ്ഞതിന് ശേഷമാണ് മകളെ കെട്ടിപിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് സനു മോഹൻ പൊലീസിന് മൊഴി നൽകി. വൈഗ മരിച്ചതിന് ശേഷം മുട്ടാർ പുഴയിൽ മൃദദേഹം ഉപേക്ഷിക്കുകയായിരുന്നെന്നും സനു മോഹൻ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

അതേസമയം ഭയം കാരണമാണ് താൻ ആത്മഹത്യ ചെയ്യാത്തതെന്നും. പല തവണ ആത്മഹത്യക്ക് ശ്രമം നടത്തിയതായും സനു മോഹൻ പറഞ്ഞു. താൻ ഒളിവിൽ പോയതല്ലെന്നും മരിക്കാൻ പോയതാണെന്നും സനു മോഹൻ പറഞ്ഞെങ്കിലും പോലീസ് ഇക്കാര്യങ്ങൾ വിശ്വസിച്ചിട്ടില്ല എന്നാണ് വിവരം മൊഴിയിലെ പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തൽ. സനു മോഹനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

വൈഗയുടെ മരണത്തിന് ശേഷം കേരളം വിട്ട സനു മോഹൻ കൊല്ലൂരിൽ ഉണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കൊല്ലൂരിൽ ഒരു ഹോട്ടലിൽ ദിവസങ്ങളോളം താമസിച്ച സനു മോഹന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്ത് വിട്ടിരുന്നു. കൊല്ലൂരിൽ തന്നെ ബസ്സിറങ്ങി കാട്ടിലേക്ക് പോകുന്ന സനു മോഹനെ പോലീസ് തിരിച്ചറിഞ്ഞതിന് പിന്നാലെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റിന് ശേഷം സനു മോഹനെ കൊച്ചിയിലെ രഹസ്യ കേന്ദ്രത്തിലെത്തിച്ചാണ് പോലീസ് ചോദ്യം ചെയ്തത്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയേക്കും.