രാത്രി ഭാര്യ കാവൽ നിൽക്കും ഭർത്താവ് അകത്ത് കയറി പണി നടത്തും ; അവസാനം പോലീസ് പിടിയിൽ

RSS volunteers. (File Photo: IANS)

വർക്കല:​ ​പ്രവാസിയുടെ വീട്ടിൽ നിന്നും സ്വർണവും പണവും മോഷണം നടത്തിയ കേസിൽ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു.​ ​വർക്കല സ്വദേശികളായ റിയാസ് ഭാര്യ അൻസി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.​ ​അയിരൂരിലെ സുധീർഖാന്റെ പണി നടന്ന് കൊണ്ടിരിക്കുന്ന വീട്ടിൽ നിന്നുമാണ് ഇവർ മോഷണം നടത്തിയത്. സുധീർഖാന്റെ വീടിന്റെ പെയിന്റ് പണിക്കായി എത്തിയ റിയാസ് രാത്രി ഭാര്യയുമായി വന്ന് മോഷണം നടത്തുകയായിരുന്നു.

പെയിന്റിങ് ജോലിയുമായി ബന്ധപ്പെട്ട് നേരത്തെ വീട്ടിന്റെ അകത്ത് കയറി പരിചയമുള്ള റിയാസ് രാത്രി ടെറസ്സ് വഴി കയറി എക്സ്റ്റൻഷൻ സ്റ്റിക്കും കാന്തവും ഉപയോഗിച്ച് വീടിന്റെ താക്കോൽ കൈക്കലാക്കുകയും തുടർന്ന് വീട് തുറന്ന് അലമാര കുത്തിപൊളിച്ച് അഞ്ച് ലക്ഷം രൂപയും, മൂന്ന് പവൻ സ്വാർണാഭരണവും കൂടാതെ ഒമാൻ റിയാലും മോഷ്ടിക്കുകയായിരുന്നു.​ ​ഭാര്യ അൻസിയുമായി രാത്രി സ്‌കൂട്ടറിലെത്തിയ റിയാസ് വീടിന് അകത്ത് കയറുന്ന സമയത്ത് ഭാര്യ അൻസി പുറത്ത് കാവൽ നിൽക്കുകയായിരുന്നു.

മോഷണം നടത്തിയതിന് ശേഷം ഇരുവരും മുങ്ങുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അന്വേഷണം ഇവരിലേക്ക് എത്തിയത്. തുടർന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്.

അഭിപ്രായം രേഖപ്പെടുത്തു