ഫേസ്‌ബുക്കിലൂടെ പരിചയപെട്ടു,ഹോട്ടലിലെത്തിച്ച് മദ്യം നൽകി,വിവസ്ത്രയാക്കി ചിത്രങ്ങൾ പകർത്തി ; യുവാവ് അറസ്റ്റിൽ

RSS volunteers. (File Photo: IANS)

തിരുവനന്തപുരം : നഗ്‌ന ചിത്രങ്ങൾ കാണിച്ച് യുവതിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെങ്ങാനൂർ പനങ്ങാട് സ്വദേശി സക്കീർ ആണ് അറസ്റ്റിലായത്. നവമാധ്യമം വഴി തിരുവനന്തുപുരത്തുള്ള യുവതിയുമായി സകീർ അടുപ്പത്തിലാകുകയും. സൗഹൃദം സ്ഥാപിച്ച സക്കീർ യുവതിയെ കോവളത്തുള്ള ഹോട്ടലിൽ എത്തിക്കുകയും. തുടർന്ന് ഹോട്ടൽ റൂമിൽ വച്ച് മദ്യം നൽകി യുവതിയെ ബോധരഹിതയാകുകയും യുവതിയുടെ വസ്ത്രങ്ങൾ അഴിച്ച് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയുമായിരുന്നു. ഇതിനിടയിൽ പ്രതി യുവതിയെ പീഡിപ്പിക്കാനും ശ്രമം നടത്തി.

സംഭവത്തിന് ശേഷം സക്കീർ നിരവധി തവണ യുവതിയെ നഗ്‌ന ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും പണം ആവിശ്യപ്പെടുകയുമായിരുന്നു. സക്കീറിന്റെ ഭീഷണി അസഹ്യമായപ്പോൾ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. പ്രതിയുടെ ഫോണിൽ നിന്ന് നിരവധി വീട്ടമ്മമാരുടെയടക്കമുള്ള നഗ്‌ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതായാണ് വിവരം.