മകളുടെ ഗർഭം അലസിപ്പിക്കണമെന്ന് കോടതിയിൽ പിതാവ് ; പിതാവിന്റെ ആവിശ്യം അംഗീകരിച്ച് കോടതി

കൊച്ചി: ഗർഭിണിയായ മകളുടെ ഗർഭം അലസിപ്പിക്കാൻ കോടതി വിധി നേടി പിതാവ്. സഹോദരനിൽ നിന്നും ഗർഭിണിയായ പതിമൂന്ന് വയസുകാരിയുടെ 26 ആഴ്ചയായ ഗർഭം അലസിപ്പിക്കാനാണ് കോടതി അനുമതി നൽകിയത്. മകളുടെ ഗർഭം അലസിപ്പിക്കുന്നതിനായി പിതാവാണ് കോടതിയെ സമീപിച്ചത്. കോടതി അവധിയായിരുന്നിട്ടും പ്രത്യേക സിറ്റിംഗിലൂടെ വിധി പ്രഖ്യാപിക്കുകയായിരുന്നു​. കോടതിയുടെ നിർദേശ പ്രകാരം രൂപീകരിച്ച സമിതി നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് വിധി പ്രഖ്യാപിച്ചത്.

അപകട സാധ്യത നിലനിൽക്കുന്നുണ്ടെങ്കിലും ഗർഭഛിത്രം നടത്താമെന്ന് കോടതി രൂപീകരിച്ച സമിതി നൽകിയ റിപ്പോർട്ടിൽ പറയുന്നു. നിയമപരമായി 20 ആഴ്ച വരെ പ്രായമുള്ള ഭ്രൂണം മാത്രമേ നശിപ്പിക്കാൻ അനുവാദിക്കുന്നുള്ളു. ​ എന്നാൽ ഇക്കാര്യത്തിൽ 20 ആഴ്ച എന്ന നിയമം 24 ആഴ്ചയാക്കി ഭേദഗതി ചെയ്യുകയായിരുന്നു. പക്ഷെ ഭ്രൂണവളര്‍ച്ച 26 ആഴ്ച പിന്നിട്ട ശേഷമാണ് ഹർജി കോടതിയിൽ എത്തിയത്.

ഗർഭഛിത്രം അനുവദിച്ചില്ലെങ്കിൽ പെൺകുട്ടിയുടെ ജീവിതകാലം മുഴുവൻ ഈ സംഭവം ഒരു മുറിപ്പാടായി അവശേഷിക്കുമെന്ന് കോടതി നിരീക്ഷിച്ചു അതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഗർഭഛിത്രം നടത്താനുള്ള അനുമതി നൽകികൊണ്ട് വിധി പുറപ്പെടുവിച്ചത്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഗർഭഛിത്രം നടത്താനുള്ള അനുമതിയും കോടതി നൽകി.

അഭിപ്രായം രേഖപ്പെടുത്തു