നോമ്പ് കാലത്ത് മലപ്പുറത്ത് പിഎസ്‌സി പരീക്ഷ എഴുതാൻ എത്തിയ എസ്എഫ്ഐ പ്രവർത്തകന് ഹോട്ടലുകൾ ഭക്ഷണം നിഷേധിച്ചു

RSS volunteers. (File Photo: IANS)

മലപ്പുറത്ത് പിഎസ്‌സി പരീക്ഷ എഴുതാൻ എത്തിയ വിദ്യാർത്ഥിക്ക് നഗരത്തിലെ ഹോട്ടലുകൾ ഭക്ഷണം നിഷേധിച്ചു. നോമ്പ് കാലമായതിനാൽ മിക്ക ഹോട്ടലുകളും അടഞ്ഞ് കിടക്കുകയായിരുന്നെന്നും. എസ്എഫ്ഐ പ്രവർത്തകൻ അഖിലിനാണ് ദുരനുഭവം ഉണ്ടായത്. തുറന്നിരിക്കുന്ന ഹോട്ടലുകളിൽ നിന്ന് ഭക്ഷണം പാഴ്‌സൽ മാത്രമേ നൽകു എന്നും ഹോട്ടലുടമകൾ പറഞ്ഞതായി വിദ്യാർത്ഥി പറയുന്നു. നോമ്പ് കാലത്ത് ഭക്ഷണം നിഷേധിക്കുന്ന ഹോട്ടലുകൾക്കെതിരെ ഫേസ്‌ബുക്ക് കുറിപ്പ് പങ്കുവെച്ച അഖിലിനെതിരെ വ്യാപകമായ സൈബർ ആക്രമണമാണ് നേരിടേണ്ടി വന്നത്. അഖിൽ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണ രൂപം.

ഇന്ന് psc ക്ക് മലപ്പുറത്ത്‌ പോയപ്പോൾ ഉണ്ടായ അനുഭവമാണ്. വിശന്ന് കണ്ണ് കാണാതായപ്പോൾ ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറി നോമ്പ് ആയത് കൊണ്ട് പൊതുവെ ഹോട്ടലുകൾ ഇല്ല അതുകൊണ്ട് തന്നെ വളരെയധികം കഷ്ടപ്പെട്ടാണ് ഒരു ഹോട്ടൽ കണ്ട് പിടിച്ചത് കഴിക്കാൻ ഭക്ഷണം ഉണ്ട് പക്ഷേ അവിടെ ഇരുന്ന് കഴിക്കാൻ പറ്റില്ല വേണമെങ്കിൽ പാർസൽ തരാമെന്ന്. രണ്ട് മൂന്ന് ഹോട്ടലുകളിൽ ഇതേ മറുപടി.

റോഡിൽ നിന്ന് കഴിക്കാൻ പറ്റാത്തോണ്ട് പാഴ്‌സൽ വാങ്ങിയില്ല വെറും വെള്ളം കുടിച്ച് എക്സാം എഴുതേണ്ടി വന്ന്. തിരിച്ചു വരുമ്പോളും മലപ്പുറം മുതൽ മഞ്ചേരിവരെ ഇത് തന്നെ അവസ്ഥ നോമ്പ് ആയത് കൊണ്ട് കടയിൽ ഇരുന്ന് കഴിക്കാൻ പറ്റില്ല. സത്യത്തിൽ നോമ്പ് എടുക്കുമ്പോൾ ഇങ്ങനെ വല്ല നിയമവുമുണ്ടോ? നോമ്പ് എടുക്കാത്തവനെയും പട്ടിണിക്കിടണമെന്ന് ചിലയിടത്ത് ബീഫ് കഴിക്കാൻ പറ്റില്ലെന്നൊക്കെ കേട്ടപ്പോൾ പുച്ഛിച്ചിരുന്നു അതൊക്കെ ഒരാളുടെ ഇഷ്ടമല്ലേ എന്നൊക്കെ ചോദിച്ചുകൊണ്ട്, എന്നാൽ ഇപ്പോൾ ഭക്ഷണം കഴിക്കണമെങ്കിൽ ബാക്കിയുള്ളവരുടെ ഇഷ്ടം സമയം എല്ലാം നോക്കണമെന്നൊരു തോന്നൽ. എന്റെ നാട്ടിലൊക്കെ ഹോട്ടൽ തുറന്നിട്ടുണ്ടെങ്കിൽ അവിടെന്ന് ഭക്ഷണം കിട്ടിയിരിക്കും.
വെറും ഷോഡ മാത്രം കുടിച്ച് നിർബന്ധിത നിരാഹാരം എടുക്കേണ്ടി വന്നതിന്റെ ദേഷ്യത്തിൽ….

അഭിപ്രായം രേഖപ്പെടുത്തു