പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്ത് ഇനി ബിജെപി ഭരിക്കും

ആലപ്പുഴ : തൃശൂർ അവിണിശേരിയിൽ കോടതി വിധിയിലൂടെ പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത ബിജെപി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സ്വന്തം പഞ്ചായത്തായ തൃപ്പരന്തറയിൽ അധികാരം പിടിച്ചെടുത്തു. പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ കോൺഗ്രസ്സ് വിട്ട് നിന്നതോടെയാണ്. ബിജെപി അധികാരം പിടിച്ചത്. ബിജെപിയുടെ ബിന്ദു പ്രതാപിനെയാണ് പ്രസിഡന്റായി തെരെഞ്ഞെടുത്തത്.

നിലവിൽ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം നേടാൻ സാധിച്ചിട്ടില്ല. ഇത് മൂന്നാം തവണയാണ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരെഞ്ഞെടുപ്പ് നടക്കുന്നത്. നേരത്തെ രണ്ടു തവണ കോൺഗ്രസ്സ് പിന്തുണയോടെ എൽഡിഎഫ് സ്ഥാനാർഥി പഞ്ചായത്ത് പ്രസിഡന്റ് ആയെങ്കിലും അഭിപ്രായ ഭിന്നത രൂക്ഷമായതിനെ തുടർന്ന് രാജി വെയ്ക്കുകയായിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു