ഈ യുദ്ധത്തിൽ നമ്മൾ ജയിക്കണം, തോൽക്കണം കൊറോണ ; സ്റ്റീഫൻ നെടുമ്പള്ളിയുടെ പുതിയ വീഡിയോ വൈറലാകുന്നു

രാജ്യത്ത് കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾ കടുത്ത നിയന്ത്രണങ്ങൾ നടപ്പിലാക്കിയിരിക്കുകയാണ്. നിയന്ത്രണങ്ങൾ അനുസരിക്കാനും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാനും സിനിമ മേഖലകളിലടക്കമുള്ളവരുടെ സന്ദേശങ്ങൾ നേരത്തെ പൊതു ജനങ്ങളിലേക്ക് എത്തിച്ചിരുന്നു. എന്നാൽ കോവിഡിന്റെ രണ്ടാം വരവിൽ വീണ്ടും ബോധവൽക്കരണ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയാണ്.

പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ അഭിനയിച്ച ലൂസിഫർ എന്ന ചിത്രത്തിലെ രംഗം കോവിഡ് ബോധവത്കരണത്തിനായി പുനർ നിർമ്മിച്ചിരിക്കുകയാണ് സിനിമ സീരിയൽ താരം സാബു തിരുവല്ല. അപ്പോൾ വർമ്മ സാറെ എന്ന് തുടങ്ങുന്ന മോഹൻലാലിൻറെ മാസ് ഡയലോഗിൽ മാറ്റം വരുത്തിയാണ് വീഡിയോ ചെയ്തിരിക്കുന്നത്. മിമിക്രി കലാകാരനായ സാബു തന്നെയാണ് സ്റ്റീഫൻ നെടുമ്പള്ളിക്ക് ശബ്ദം നൽകിയിരിക്കുന്നത്.

അഭിപ്രായം രേഖപ്പെടുത്തു