കേന്ദ്ര സർക്കാരിന്റെ കോവിഡ് വാക്സിന് വേണ്ടി കാത്തിരിക്കില്ല ; വാക്സിൻ വാങ്ങാൻ നടപടി തുടങ്ങിയതായി മുഖ്യമന്ത്രി

തിരുവനന്തപുരം : കേന്ദ്രസർക്കാരിനോട് വാക്സിൻ ആവിശ്യപെട്ടിട്ടുണ്ടെങ്കിലും കേന്ദ്രത്തിന്റെ വാക്‌സിന് വേണ്ടി കാത്തിരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം അനുവദിക്കുന്നത് വരെ കാത്തിരിക്കാൻ സംസ്ഥാന സർക്കാരിന് സാധിക്കില്ല അതിനാൽ മരുന്ന് കമ്പനികളിൽ നിന്ന് നേരിട്ട് കോവിഡ് വാക്സിൻ വാങ്ങാനുള്ള നടപടി ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി. ആരോഗ്യ സെക്രട്ടറി,ചീഫ് സെക്രട്ടറി തുടങ്ങിയവർ കമ്പനിയുമായി ചർച്ച നടത്തിയ ശേഷം വാക്സിന് ഓർഡർ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

18 മുതൽ 45 വരെ പ്രായമുള്ളവർക്ക് മെയ് ഒന്നുമുതൽ കോവിഡ് വാക്‌സിൻ നൽകുമെന്നാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത് അതിനാൽ വാക്സിൻ ലഭ്യതയ്ക്ക് അനുസരിച്ച് ക്യാമ്പുകൾ സജ്ജീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അനാവശ്യമായ ആശങ്ക ഇല്ലാതാക്കാൻ ക്രമീകരണം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ട്,മൂന്ന് ഘട്ടങ്ങളിലായി വാക്സിൻ വിതരണം നൽകാനാണ് നിശചയിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യയിൽ ഒരു ദിവസം നിർമ്മിക്കുന്നതിനേക്കാൾ കൂടുതൽ അളവ് വാക്സിനാണ് സംസ്ഥാന സർക്കാർ കെന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടത്. അതേസമയം വാക്സിൻ ലഭ്യത ഉറപ്പ് വരുത്താൻ വാക്സിൻ വിതരണ നിയമത്തിൽ കേന്ദ്രസർക്കാർ മാറ്റം വരുത്തിയിട്ടുണ്ട്.

അഭിപ്രായം രേഖപ്പെടുത്തു