സർക്കാരിന്റെ വാഗ്ദാനങ്ങൾ വിശ്വസിച്ചത് വിനയായി ; നെയ്യാറ്റിൻകരയിലെ രാജൻ,അമ്പിളി ദമ്പതികളുടെ മക്കൾ ദുരിതത്തിൽ

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ അയൽവാസിയുമായുള്ള ഭൂമി തർക്കത്തെ തുടർന്ന് തീ കൊളുത്തി മരിച്ച രാജൻ,അമ്പിളി ദമ്പതികളുടെ മക്കളെ സർക്കാർ കയ്യൊഴിഞ്ഞു. രാജന്റെ മരണ ശേഷവും അയൽവാസി കേസ് പിൻവലിക്കാത്തതിനെ തുടർന്ന് കേസും തുടര്നടപടികളും നടപടികൾ നീണ്ട് പോകുകയാണ്. അതേസമയ സർക്കാർ ഭൂമി ഏറ്റെടുത്ത് വീട് വച്ച് നൽകുമെന്ന് പറഞ്ഞിരുന്നെങ്കിലും അതും യാഥാർഥ്യമായില്ല. കൂടാതെ രാജന്റെ മൂത്ത മകന് ജോലി നൽകുമെന്ന് പറഞ്ഞ സ്ഥലം എംഎൽഎ യുടെ വാഗ്ദാനവും നടപ്പിലായില്ല.

അയൽവാസിയുമായുള്ള ഭൂമി തർക്കത്തിൽ കോടതി വിധി അയൽവസിക്ക് അനുകൂലമാകുകയും. കോടതി വിധി പ്രകാരം വീടൊഴിപ്പിക്കാൻ പോലീസ് എത്തിയ സമയത്താണ് രാജനും ഭാര്യ അമ്പിളിയും ശരീരത്തിൽ പട്രോൾ ഒഴിച്ച് ഭീഷണിപ്പെടുത്താൻ ശ്രമിച്ചത് എന്നാൽ അബദ്ധവശാൽ തീ പടരുകയായിരുന്നു. ഈ സംഭവത്തെ തുടർന്ന് വലിയ പ്രതിഷേധങ്ങൾ ഉയർന്നതോടെ വിഷയത്തിൽ സർക്കാർ ഇടപെടുകയും വീടും,ഭൂമിയും നൽകാമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

സംഭവം വിവാദമായതോടെ അയൽവാസിയിൽ നിന്നും വീട് വാങ്ങി നൽകാൻ തയ്യാറായ വ്യവസായി ബോബി ചെമ്മണ്ണൂരിനോട് അച്ഛനും അമ്മയും മരിച്ച മണ്ണ് പണം കൊടുത്ത് വാങ്ങി നൽകരുതെന്നും ഞങ്ങൾക്ക് അത് അവക്ഷപെട്ടതാണെന്നും രാജന്റെ മക്കൾ പറഞ്ഞിരുന്നു. അതോടെ ബോബി ചെമ്മണ്ണൂർ ആ ഉദ്യമത്തിൽ നിന്നും പിന്മാറുകയായിരുന്നു. സർക്കാരിന്റെയും എംഎൽഎ യുടെയും വാഗ്ദാനങ്ങൾ പഴയതോടെ അമ്മയുടെയും അച്ഛന്റെയും ഓർമ്മകളുറങ്ങുന്ന വീട്ടിൽ ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ ദിവസങ്ങൾ തള്ളി നീക്കുകയാണ് രാജന്റെ മക്കൾ.