കേരളത്തിൽ ബിജെപി 6 സീറ്റുകളിൽ വിജയിക്കുമെന്ന് ആർഎസ്എസ് ന്റെ വിലയിരുത്തൽ

എറണാകുളം : സംസ്ഥാനത്ത് ഇത്തവണ ബിജെപി മികച്ച പ്രകടനത്തിനൊപ്പം 6 സീറ്റുകളിൽ വിജയിക്കുമെന്ന് ആർഎസ്എസ് ന്റെ വിലയിരുത്തൽ. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത് വിജയം നേടുമെന്നും, കഴിഞ്ഞ തവണ ഒ രാജഗോപാൽ വിജയിച്ച നേമം കുമ്മനം രാജശേഖരനിലൂടെ നിലനിർത്തുമെന്നും ആർഎസ്എസ് ന്റെ വിലയിരുത്തലിൽ പറയുന്നു.

മഞ്ചേശ്വരത്ത് 1500 ന് മുകളിൽ ഭൂരിപക്ഷത്തിലാകും കെ സുരേന്ദ്രൻ സുരേന്ദ്രന്റെ വിജയം. നേമത്ത് 5000 ന് മുകളിലാകും കുമ്മനം രാജശേഖരന്റെ ഭൂരിപക്ഷമെന്നും ആർഎസ്എസ് വിലയിരുത്തുന്നു. ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രനെതിരെ കഴക്കൂട്ടത്ത് ബിജെപി യുടെ ശക്തയായ വനിതാ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ 1000 വോട്ടിന് മുകളിൽ ഭൂരിപക്ഷം നേടി വിജയിക്കും.

കഴക്കൂട്ടത്തിന് പുറമെ തൃശൂരിലും,വട്ടിയൂർക്കാവിലും,പാലക്കാടും ബിജെപി വിജയിക്കുമെന്നാണ് ആർഎസ്എസ് ന്റെ കണക്ക് കൂട്ടൽ. പാലക്കാട് മണ്ഡലത്തിൽ 2500 ന് മുകളിൽ ഭൂരിപക്ഷത്തിൽ മെട്രോമാൻ ഇ ശ്രീധരൻ വിജയിക്കുമെന്നാണ് ആർഎസ്എസ് വിലയിരുത്തൽ.