മകളെ തട്ടമിട്ട് വളർത്തു, ലജ്ജ തോന്നുന്നു ; പികെ ഫിറോസിനും മകൾക്കും നേരെ മത മൗലീക വാദികളുടെ സൈബർ ആക്രമണം

മകൾക്കൊപ്പം നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച മുസ്ലിം യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിനെതിരെ മത മൗലീക വാദികളുടെ സൈബർ ആക്രമണം. മകൾ തട്ടം ഇടാതെ നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതാണ് മത മൗലിക വാദികളെ ചൊടിപ്പിച്ചത്. ഒരു മുസ്ലിം ലീഗുകാരൻ സമൂഹത്തിന് നൽകേണ്ട മാതൃക ഇതല്ലെന്നും അവർ പറയുന്നു. ഇത്തരം ചിത്രങ്ങൾ കാണുമ്പോൾ മുസ്ലിം ലീഗ് കാരനാണെന്ന് പറയാൻ ലജ്ജ തോന്നുന്നെന്നും അവർ പറയുന്നു.

നിങ്ങൾ പ്രതിനിധാനം ചെയ്യുന്ന പാർട്ടിയെ ഓർക്കുക, മകളെ തട്ടം ഇട്ട് വളർത്തുക,ഇസ്ലാമിക വേഷം പ്രത്സാഹിപ്പിക്കുക തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ ആളുകൾ കമന്റ് ചെയുന്നത്. എല്ലാം ഇസ്ലാമിന് വേണ്ടി ആണല്ലോ എന്നുള്ള പരിഹാസം കലർന്ന കമന്റുകളും നിരവധിയാണ്. അതേസമയം പികെ ഫിറോസിനും മകൾക്കും പിന്തുണ നൽകിയും ആളുകൾ കമന്റ് പങ്കുവെയ്ക്കുന്നുണ്ട്.