വാക്സിന്റെ പേരിൽ പണം പിരിക്കുന്നത് പുട്ടടിക്കാനോ ? ; കോവിഡ് വാക്സിൻ സൗജന്യമായാണ് നൽകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഡൽഹി : രാജ്യത്ത് കോവിഡ് വാക്സിൻ നൽകുന്നത് സൗജന്യമായി തന്നെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്സിനെ കുറിച്ചുള്ള വ്യാജ പ്രചാരണങ്ങളിൽ വീഴരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. 45 വയസിന് മുകളിലുള്ളവർക്കുള്ള വാക്സിൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

വിശ്വസിനീയമായ സ്രോതസുകളെ മാത്രമേ വാർത്തകൾ അറിയുന്നതിനായി ആശ്രയിക്കാവു, കോവിഡ് വാക്സിൻ കേന്ദ്രസർക്കാർ സൗജന്യമായാണ് നൽകുന്നത് അതിനെ സംബന്ധിച്ച് പ്രചരിപ്പിക്കുന്ന കള്ളത്തരങ്ങളിൽ ജനങ്ങൾ വീഴരുതെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.

കോവിഡ് വാക്സിസിൻ കേന്ദ്രസർക്കാർ സൗജന്യമായി നല്കില്ലെന്നുള്ള വാർത്തകൾ കഴിഞ്ഞ ദിവസങ്ങൾ പ്രചരിക്കുകയും, സംസ്ഥാന സർക്കാർ കോവിഡ് വാക്സിൻ വാങ്ങുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുകയും ചെയ്തിരുന്നു ഇതിനിടയിലാണ്. കോവിഡ് വാക്സിൻ സൗജന്യമായാണ് നൽകുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയത്.

അഭിപ്രായം രേഖപ്പെടുത്തു