ആ സുഖം ഇല്ലാതാക്കണം ; പോലീസിനെതിരെ കലാപാഹ്വാനം,ഉടൻ തന്നെ എടുത്തോളാമെന്ന് പോലീസ്

സോഷ്യൽ മീഡിയയിലൂടെ കേരള പോലീസിനെതിരെ കലാപത്തിന് ആഹ്വാനം നൽകിയ യുവാവിനെതീരെ പോലീസ് കേസെടുത്തു. ഉടൻ അറസ്റ്റുണ്ടായേക്കുമെന്നും പോലീസ്. സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ എന്ന ഫേസ്‌ബുക്ക് വഴിയാണ് ഇക്കാര്യം പോലീസ് പുറത്ത് വിട്ടത്. വാഹന പരിശോധനയുമായി ബന്ധപ്പെട്ടുള്ള പോസ്റ്റിന് താഴെയായിട്ടാണ് യുവാവ് പോലീസിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിൽ കമന്റിട്ടത്. കമന്റും യുവാവിന്റെ ചിത്രവും സഹിതമാണ് പോലീസ് ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് പബ്ലിഷ് ചെയ്തത്.

പോലീസിനെ ഒന്നും ചെയ്യരുത് അവന്റെ മക്കൾ പുറത്തിറങ്ങും വണ്ടി കയറ്റി കൊല്ലണം. അവനൊക്കെ പിടിച്ച് പരിക്കുന്നത് മക്കളുടെ സുഖത്തിന് വേണ്ടിയാണ് അതിനാൽ ആ സുഖം ഇല്ലാതെ ആക്കുക അല്ലാതെ വേറെ വഴിയില്ല എന്നാണ് യുവാവ് പോലീസിനെതിരെ കമന്റിട്ടത്. കമന്റിന് ഏഴുപേർ ലൈക്ക് ചെയ്തിട്ടുണ്ടെന്നും അവരെ പിന്നെ എടുത്തോളാമെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അഭിപ്രായം രേഖപ്പെടുത്തു