പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സിപിഎം പ്രവർത്തകർ അറസ്റ്റിൽ

തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പഞ്ചായത്തംഗം ഉൾപ്പെടെയുള്ള രണ്ട് സിപിഎം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. സിപിഎം മരുതികുന്ന് ബ്രാഞ്ച് സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ പുത്തൻ വീട്ടിൽ സഫറുള്ള, സിപിഎം ബ്രാഞ്ച് അംഗം പുത്തൻ വീട്ടിൽ സമീർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒരു വർഷത്തോളമായി ഇരുവരും ചേർന്ന് പെൺകുട്ടിയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു.

കുട്ടിയുമായി നേരത്തെ അടുപ്പമുണ്ടായിരുന്ന സമീറാണ് ആദ്യം പെൺകുട്ടിയെ പീഡനത്തിന് ഇരയാകുന്നത്. പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ സമീർ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി നിരവധി തവണപീഡിപ്പിക്കുകയായിരുന്നു. തുടർന്ന് സുഹൃത്തായ സഫറുല്ലയോട് സമീർ പെൺകുട്ടിയെക്കുറിച്ച് പറയുകയായിരുന്നു. ഈ വിവരങ്ങൾ പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തിയാണ് സഫറുള്ള പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.