രാത്രിയിൽ പെൺകുട്ടികൾ ചെയ്യുന്നത് കണ്ട് ഞെട്ടി നാട്ടുകാർ അവസാനം പിടിച്ച് പോലീസിൽ ഏൽപ്പിച്ചു

തിരുവല്ല : തിരുമൂലപുരത്ത് രാത്രികാലങ്ങളിൽ വീടുകൾക്ക് നേരെ കല്ലേറ് നടന്ന സംഭവത്തിൽ രണ്ട് പെൺകുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്തെ വീടുകൾക്ക് നേരെ രാത്രി കാലങ്ങളിൽ കല്ലേറ് നടന്നിരുന്നു നാല് ദിവസത്തോളമായി തുടർന്ന കല്ലേറിൽ നാട്ടുകാർ പരിഭ്രാന്തരായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് കല്ലേറ് തുടങ്ങിയത്. രാത്രി 12 മണിക്ക് ശേഷമാണ് വീടുകൾക്ക് നേരെ കല്ലേറുണ്ടാവുന്നത്. കല്ലേറിൽ നിരവധി വീടുകളുടെ ജനൽ ചില്ലുകൾ തകർന്നിരുന്നു. കല്ലേറ് അസഹ്യമായതോടെ നാട്ടുകാർ രാത്രിയിൽ പരിശോധന നടത്തിയെങ്കിലും കല്ലെറിയുന്നവരെ കണ്ടെത്താനായില്ല. സംഭവം അറിഞ്ഞെത്തിയ പൊലീസിന് നേരെയും കല്ലേറുണ്ടായി. നാട്ടുകാരിൽ ചിലർക്ക് കല്ലേറിൽ പരിക്ക് പറ്റുകയും ചെയ്തു.

കഴിഞ്ഞ ദിവസം രാത്രിയും കല്ലേറ് അവർത്തിച്ചതോടെ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സഹോദരിമാരായ പെൺകുട്ടികളെ പിടികൂടാനായത്. പെൺകുട്ടികളെ നേരത്തെ സംശയമുണ്ടായിരുന്നതായി വാർഡ് മെമ്പർ ഷീജ പറഞ്ഞു. സംശയത്തെ തുടർന്ന് പെൺകുട്ടികളുടെ വീടിന് സമീപം നാട്ടുകാരുടെ സംഘം ഒളിച്ചിരിക്കുകയായിരുന്നു. സമീപത്തെ വീടുകളിലെ ലൈറ്റുകൾ ഓഫ് ചെയ്തതോടെ പെൺകുട്ടികൾ പുറത്തിറങ്ങി കല്ലെറിയാൻ തുടങ്ങുകയും നാട്ടുകാർ കയ്യോടെ പിടികൂടുകയായിരുന്നു. പെൺകുട്ടികളെ കൗൺസിലിംഗിന് വിധേയരാക്കുമെന്ന് പോലീസ് പറഞ്ഞു.