അപ്പോൾ പ്രാർത്ഥിക്കുക എന്താകുമെന്ന് അറിയില്ല ; കോവിഡ് ബാധിച്ച് ജീവൻ നഷ്ടപെട്ട അശ്വതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ

വയനാട് : ആരോഗ്യ പ്രവർത്തക അശ്വതി കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. കോവിഡ് വാക്സിന്റെ രണ്ട് ഡോസും എടുത്തതിന് ശേഷം ചികിത്സയിൽ കഴിയവെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് അശ്വതി മരണത്തിന് കീഴടങ്ങിയത്. ബത്തേരി സർക്കാർ ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യനായി ജോലി ചെയ്യുകയായിരുന്നു അശ്വതി. ബത്തേരി ആശുപത്രിയിൽ ആംബുലൻസ് സൗകര്യം ഇല്ലാത്തതിനാൽ അശ്വതിയെ മെഡിക്കൽ കോളേജിൽ എത്തിക്കാൻ വൈകിയെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

എല്ലാവരും പ്രാർത്ഥിക്കുക. വേറെ ഒന്നും പറയാനില്ല എന്താകുമെന്ന് അറിയില്ല. എന്നാണ് അശ്വതി കോവിഡ് ബാധയെ തുടർന്ന് ആശുപത്രിയിലേക്ക് പോകും വഴി പുഞ്ചിരിയോടെ പറഞ്ഞത്. സുഹൃത്താണ് അശ്വതിയുടെ വാക്കുകൾ മൊബൈലിൽ പകർത്തിയത്. ചുറുചുറുക്കോടെ കാണപ്പെട്ട അശ്വതിയുടെ മരണം ബന്ധുക്കൾക്കും നാട്ടുകാർക്കും വിശ്വസിക്കാനായിട്ടില്ല. വൃക്ക സംബന്ധമായ രോഗമാണ് മരണ കാരണമായി പറയുന്നത്. അതേസമയം അശ്വതിയുടെ കുടുംബത്തെ സർക്കാർ ഏറ്റെടുക്കണമെന്ന ആവിശ്യം ശക്തമാകുന്നു. കോവിഡിനെതിരെ പൊരുതുമ്പോഴാണ് അശ്വതിക്ക് ജീവൻ നഷ്ടപെട്ടത്

അഭിപ്രായം രേഖപ്പെടുത്തു