ഭർത്താവിന്റെ മധ്യവയസ്കനായ പിതാവിനൊപ്പം വീട്ടമ്മ ഒളിച്ചോടി ; അമ്മായിമ്മ പരാതിയുമായി പോലീസ് സ്റ്റേഷനിൽ

കാസർഗോഡ് : പയ്യന്നൂരിൽ വീട്ടമ്മ ഭർത്താവിന്റെ പിതാവിനൊപ്പം ഒളിച്ചോടി. വെള്ളരിക്കുണ്ട് സ്വദേശിയായ വിൻസെന്റ് (61) ആണ് മകന്റെ ഭാര്യ റാണി (33) യുമായി നാട് വിട്ടത്. റാണിയുടെ ഏഴു വയസുള്ള മകളെയും ഇവർ കൂടെ കൊണ്ട് പോയി. മൂത്തമകളെ ഭർത്താവിന്റെ വീട്ടിൽ ഏൽപ്പിച്ചതിന് ശേഷമാണ് റാണി മധ്യവയസ്കനായ ഭർതൃ പിതാവിനൊപ്പം പോയത്. വിൻസെന്റിന്റെ ഭാര്യ വത്സമ്മ പോലീസിൽ പരാതി അൽകിയതോടെയാണ് ഒളിച്ചോടിയ വിവരം പുറത്തറിയുന്നത്. വെള്ളരിക്കുണ്ട് പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. റാണിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.

പത്തനംതിട്ട സ്വദേശിയായ റാണി സ്വാകാര്യ ആശുപത്രിയിൽ റിസപ്‌ഷനിസ്റ്റ് ആയി ജോലി ചെയ്യുന്നതിനിടയിൽ ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവർ ആയി എത്തിയ പ്രിൻസുമായി അടുപ്പത്തിലാകുകയും. പിന്നീട് വീട്ടുകാരറിയാതെ ഒളിച്ചോടി വിവാഹം ചെയ്യുകയുമായിരുന്നു. തുടർന്ന് വെള്ളരിക്കുണ്ട് കൊന്നക്കാടിലെ പ്രിൻസിന്റെ വീട്ടിൽ താമസിച്ച് വരികയായിരുന്നു ഇരുവരും. എന്നാൽ അതിനിടയിൽ റാണി പ്രിൻസിന്റെ പിതാവുമായി അടുക്കുകയും ഈ അടുപ്പം അറിഞ്ഞ വീട്ടുകാർ ഇരുവരെയും ഇതിൽ നിന്ന് പിന്മാറാൻ ആവിശ്യപെടുകയും ചെയ്തിരുന്നു. എന്നാൽ രണ്ട് പേരും ബന്ധം വീട്ടുകാരറിയാതെ തുടരുകയും ഒളിച്ചോടുകയുമായിരുന്നു.

പിതാവിൻേറയും ഭാര്യയുടെയും ബന്ധം അറിഞ്ഞ പ്രിൻസ് റാണിയെ സ്വന്തം നാട്ടിലേക്ക് വണ്ടി കയറ്റി വിടുകയും എന്നാൽ വിൻസെറ്റ് മറ്റൊരു വാഹനമയച്ച് റാണിയെ തിരിച്ച് കൊണ്ട് വരികയുമായിരുന്നു. റാണിയും വിൻസെന്റും വീട്ടിൽ ഭാര്യ ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞിരുന്നതെന്ന് നാട്ടുകാർ പറയുന്നു. വിൻസെന്റിന്റെ ഭാര്യ ഇരുവരെയും മോശമായ സാഹചര്യത്തിൽ കണ്ടതോടെയാണ് സംഭവം വീട്ടിൽ അറിയുന്നത്. നേരത്തെയും റാണിയും വിൻസെന്റും ഒളിച്ചാടാൻ ശ്രമിച്ചതായാണ് വിവരം.