മോദിയല്ലെങ്കിൽ പിന്നെയാര് ? പിണറായി വിജയനുണ്ടെന്ന് കന്നട സിനിമ നടൻ ചേതൻ കുമാർ

ബംഗളൂരു : പ്രധാനമന്ത്രി നരേന്ദ്രമോദിയല്ലെങ്കിൽ പിണറായി വിജയനുണ്ടെന്ന് കന്നട സിനിമ താരം ചേതൻ കുമാർ. നരേന്ദ്രമോദിയല്ലെങ്കിൽ പിന്നെ ആരെന്ന് ചോദിക്കുന്നവർ ഗൂഗിളിൽ പിണറായി വിജയനെന്ന് സെർച്ച് ചെയ്യണമെന്നും ചേതൻ കുമാർ പറയുന്നു. ചേതൻ കുമാർ ട്വിറ്ററിയിലാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിച്ച് കുറിപ്പ് പങ്കുവെച്ചത്.

കോവിഡിനെതിരെ ഫലപ്രദമായ പ്രവർത്തനമാണ് പിണറായി വിജയൻ നടത്തിയതെന്നും. ആദ്യ ഘട്ടത്തിൽ കോവിഡ് വന്നപ്പോൾ തന്നെ കേരളം പഠിച്ചെന്നും ഓക്സിജൻ പ്ലാന്റുകൾ നിർമ്മിച്ചെന്നും ചേതൻ കുമാർ പറയുന്നു. കേരള മോഡൽ എന്നത് റോൾ മോഡൽ ആണെന്നും ചേതൻ കുമാർ പറയുന്നു.

രാജ്യത്ത് ഓക്സിജൻ ദൗർബല്യം ഭീതി ജനകമാണെന്നും. എന്നാൽ കേരളം തമിഴ് നാടിനും ഗോവയ്ക്കും ഓക്സിജൻ നൽകുന്നെന്നും ചേതൻ കുമാർ ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. നിരവധി കന്നഡ സിനിമകളിൽ അഭിനയിച്ച താരമാണ് ചേതൻ കുമാർ.