മകളുടെ ഫോൺ പരിശോധിക്കണം,പഠിക്കുന്ന കാലം തൊട്ട് യുവാവിന്റെ ശല്ല്യം ഉണ്ടായിരുന്നു ; മകളുടെ മരണത്തിന്റെ കാരണം തേടി മാതാപിതാക്കൾ

പത്തനംതിട്ട : മകളുടെ മരണത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്ന് ആവിശ്യപ്പെട്ട് റാന്നി പെരുനാട് സ്വദേശികളായ മാതാപിതാക്കൾ രംഗത്ത്. നഴ്‌സിംഗ് വിദ്യാർത്ഥിയായിരുന്ന മകളുടെ മരണവുമായി ബന്ധപ്പെട്ടുയരുന്ന സംശയങ്ങൾ തീർക്കണമെന്നും മരണത്തിനിടയാക്കിയ കാരണം പുറത്ത് കൊണ്ടുവരണമെന്നുമാണ് പെരുനാട് സ്വദേശികളായ അനൂപും ഭാര്യയും ആവിശ്യപ്പെടുന്നത്.

2021 ഫെബ്രുവരിയിലാണ് അനൂപിൻറെ മകളെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ മകൾ മരിച്ചതിന് പിന്നിലെ കാരണങ്ങൾ എന്താണെന്ന് അറിയില്ലെന്നും അത് കണ്ടെത്തണമെന്നുമാണ് മാതാപിതാക്കളുടെ ആവിശ്യം. അയൽവാസിയായ യുവാവ് മകളെ നിരന്തരം ശല്യം ചെയ്തിരുന്നതായും സ്‌കൂളിൽ പഠിക്കുന്ന കാലം തൊട്ട് ഇയാളുടെ ശല്ല്യം ഉണ്ടായിരുന്നതായും മാതാപിതാക്കൾ പറയുന്നു.

ഇയാളുടെ ശല്ല്യം ഒഴിവാക്കാൻ പലതവണ ശ്രമിച്ചിട്ടുണ്ടെന്നും. മകൾ മരിച്ച ദിവസം ഈ യുവാവ് മകളെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായും മാതാപിതാക്കൾ പറയുന്നു. അതേസമയം മകളുടെ ഫോൺ പരിശോധിക്കാൻ പോലും പോലീസ് തയ്യാറായില്ല. ആത്മഹത്യയെന്ന് പറഞ്ഞ് കേസ് തള്ളാനാണ് പോലീസ് ശ്രമിക്കുന്നതെന്നും വീട്ടുകാർ ആരോപിക്കുന്നു.

അഭിപ്രായം രേഖപ്പെടുത്തു