പത്തനംതിട്ട സർക്കാർ ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം ; സ്വകാര്യ ആശുപത്രിയിൽ നിന്നും ഓക്സിജൻ വാങ്ങി പ്രശ്‌നം പരിഹരിച്ചു

പത്തനംതിട്ട : പത്തനംതിട്ട സർക്കാർ ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം നേരിട്ടതിനെ തുടർന്ന് സ്വകര്യ ആശുപത്രിയിൽ നിന്നും ഓക്സിജൻ വാങ്ങി പ്രശ്‌നം പരിഹരിച്ച് ജില്ലാ ഭരണകൂടം. നിലവിലെ സാഹചര്യം ഗുരുതരമല്ലെങ്കിലും ഓക്സിജൻ ക്ഷാമം പരിഹരിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഓക്സിജന് വേണ്ടി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് സർക്കാർ ആശുപത്രികൾ.

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമം രൂക്ഷമാക്കുമെന്നാണ് വിവരം. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 123 കോവിഡ് രോഗികൾ ചികിത്സയിൽ കഴിയുന്നുണ്ട്. അതിൽ 15 പേരുടെ ആരോഗ്യ നില ഗുരുതരമാണ്. ഓക്സിജൻ പെട്ടെന്ന് ലഭ്യമായില്ലെങ്കിൽ സ്ഥിതി കൂടുതൽ വഷളാകുമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്