കേരളത്തിന് ഇപ്പോൾ വാക്സിൻ നൽകാനാവില്ലെന്ന് വാക്സിൻ നിർമ്മാതാക്കളായ സീറം ഇൻസ്റ്റിട്യൂട്ട്

ഡൽഹി : ഉൽപ്പാദനം വർദ്ധിപ്പിക്കാതെ സംസ്ഥാനങ്ങൾക്ക് വാക്സിൻ നൽകാൻ സാധിക്കില്ലെന്ന് കോവാക്സിൻ നിർമ്മാതാക്കളായ സീറം ഇൻസ്റ്റിട്യൂട്ട് വ്യക്തമാക്കി. ഇപ്പോൾ വാക്സിൻ ബുക്ക് ചെയ്യുകയാണെങ്കിൽ മൂന്ന് മാസം കഴിഞ്ഞ് മാത്രമേ വാക്സിൻ സംസ്ഥാനങ്ങൾക്ക് ലഭിക്കുകയുള്ളു എന്നും നിർമ്മാതാക്കൾ പറയുന്നു.

സംസ്ഥാനങ്ങൾക്ക് കേന്ദ്രനാർക്കാർ നൽകുന്ന സൗജന്യ വാക്സിന് പുറമെ സംസ്ഥാനങ്ങൾക്ക് മരുന്ന് നിർമ്മാതാക്കളിൽ നിന്ന് നേരിട്ട് വാക്സിൻ വാങ്ങാമെന്ന് കേന്ദ്രസർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേരളം ഒരു കോടി വാക്സിൻ വാങ്ങനുള്ള തയ്യാറെടുപ്പിലായിരുന്നു എന്നാൽ വാക്സിൻ ഉൽപ്പാദനം വർദ്ധിപ്പിക്കാത്ത സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് വാക്സിൻ നൽകാൻ സാധിക്കില്ലെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കി.

അഭിപ്രായം രേഖപ്പെടുത്തു