വാക്സിനുകൾ എല്ലാം കേന്ദ്രസർക്കാർ നൽകുന്നത് സൗജന്യമായി തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : വാക്സിനുകൾ എല്ലാം കേന്ദ്രസർക്കാർ സൗജന്യമായി തന്നെയാണ് തരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് തരുന്ന എല്ലാ വാക്സിനും സൗജന്യമായാണ് തരാറുള്ളത്. പല പകർച്ച വ്യാധികൾക്കുള്ള വാക്സിനുകൾ സംസ്ഥാനത്തിന് കേന്ദ്രസർക്കാർ സൗജന്യമായി നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോവിഡ് എന്ന രോഗം പുതിയതാണെങ്കിലും വാക്സിൻ എന്നത് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കാര്യത്തിൽ പുതിയതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രസർക്കാർ വാക്സിൻ നൽകുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകൾക്കിടെയാണ് മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന. അതേസമയം കേരളം ഒരു കോടി വാക്സിൻ നിർമ്മാതാക്കളിൽ നിന്ന് നേരിട്ട് വാങ്ങാനുള്ള നടപടികൾ തുടങ്ങിയിരുന്നു എന്നാൽ ഉത്പാദനം കൂട്ടിയാൽ മാത്രമേ സംസ്ഥാനങ്ങൾക്ക് മരുന്ന് നൽകാൻ സാധിക്കുകയുള്ളു എന്ന് സീറം ഇൻസ്റ്റിട്യൂട്ട് വ്യക്തമാക്കി.

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന. കോവിഡ് വ്യാപനം കൂടുതലുള്ള ജില്ലകളിൽ ലോക്ക് ടൗൺ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ദിനം പ്രതി മുപ്പത്തിനായിരത്തിലദികം കോവിഡ് കേസുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്.