തൃശൂരിൽ കോൺഗ്രസ്സ് വോട്ടുകൾ ബിജെപിക്ക് നൽകി ; നേതാക്കൾ കാലുവാരിയെന്ന് പത്മജ വേണുഗോപാൽ

തൃശൂർ : കോൺഗ്രസ്സ് പ്രവർത്തകർ കാലുവാരിയെന്ന ആരോപണവുമായി തൃശൂർ മണ്ഡലം കോൺഗ്രസ്സ് സ്ഥാനാർഥി പത്മജ വേണുഗോപാൽ. കോൺഗ്രസ്സ് നേതാക്കൾ ബിജെപിക്ക് വോട്ട് മറിച്ചെന്നും പത്മജ വേണുഗോപാൽ ആരോപിച്ചു.

തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് ചില നേതാക്കൾ വിട്ട് നിന്നെന്നും. ചിലർ കൂടെ നിന്ന് കാലുവാരിയെന്നും പത്മജ പറഞ്ഞു. തൃശൂരിലെ കോൺഗ്രസ്സ് വോട്ടുകൾ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിക്ക് വേണ്ടി മറിച്ചു. ഇവർക്കെതിരെ പാർട്ടിക്ക് പരാതി നൽകിയതായും പത്മജ വേണുഗോപാൽ പറഞ്ഞു.