മെയ് 7 ന് എൽഡിഎഫ് വിജയ ദിനമായി ആചരിക്കും ; വീടുകളിൽ വൈകിട്ട് ദീപം തെളിയിക്കാൻ ആഹ്വാനം

തിരുവനന്തപുരം : നിയമസഭ തെരെഞ്ഞെടുപ്പിൽ തുടർ ഭരണം നേടിയ എൽഡിഎഫ് ഈ മാസം ഏഴാം തീയതി വിജയ ദിനമായി ആചരിക്കും. കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ വിജയാഘോഷങ്ങൾ വേണ്ടെന്ന് വെച്ചിരുന്നു. എന്നാൽ വിജയ ദിനമായി വീടുകളിൽ ആഘോഷിക്കാനാണ് അണികൾക്ക് പാർട്ടി നിർദേശം നൽകിയിരിക്കുന്നത്.

മെയ് ഏഴാം തീയതി വൈകിട്ട് വീടുകളിൽ ദീപം തെളിയിച്ചാണ് വിജയ ദിനം ആഘോഷിക്കേണ്ടതെന്നും പ്രവർത്തകർക്ക് നിർദേശം നൽകി. വൈകിട്ട് ഏഴ് മണിക്ക് സംസ്ഥാനത്തെ മുഴുവൻ വീടുകളിലും എൽഡിഎഫ് ന്റെ വിജയദിനം ആഘോഷിക്കണമെന്നും ദീപം തെളിയിക്കണമെന്നും പാർട്ടി പ്രവർത്തകർക്ക് നിർദേശം നൽകി.