ബിജെപിയുടെ അകൗണ്ട് പൂട്ടിച്ചത് സിപിഎം അല്ല കോൺഗ്രസ്സ് ആണെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന നിയമസഭ തെരെഞ്ഞെടുപ്പിൽ ബിജെപി യുടെ അകൗണ്ട് പൂട്ടിച്ചത് സിപിഎം അല്ല കോൺഗ്രസ്സ് ആണെന്ന് രമേശ് ചെന്നിത്തല. ബിജെപി സിപിഎം അവിശുദ്ധ കൂട്ട് കെട്ട് തകർത്താണ് കോൺഗ്രസ്സ് ബിജെപി യുടെ മുന്നേറ്റം തകർത്തതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയും സിപിഎം ഉം നടത്തിയ വോട്ട് കച്ചവടം പുറത്തു വരുമെന്നായപ്പോഴാണ് ബിജെപി കോൺഗ്രസിന് വോട്ട് മറിച്ചു എന്ന ആരോപണം മുഖ്യമന്ത്രി ഉന്നയിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ബിജെപി സിപിഎം അവിശുദ്ധ കൂട്ട് കെട്ട് മറച്ച് വയ്ക്കാനാണ് മുഖ്യമന്ത്രി കോൺഗ്രസിനെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ബിജെപി ജയിക്കാൻ സാധ്യതയുള്ള മണ്ഡലങ്ങൾ നേമവും,പാലക്കാടും,മഞ്ചേശ്വരവും ആണെന്ന് സിപിഎം വിലയിരുത്തിയിരുന്നു. എന്നാൽ ഈ മൂന്ന് മണ്ഡലങ്ങളിലെയും ബിജെപിയുടെ മുന്നേറ്റം തടഞ്ഞത് കോൺഗ്രസ്സ് ആണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഈ മണ്ഡലങ്ങളിൽ സിപിഎം വോട്ട് കുറയുകയാണ് ചെയ്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്തു