സംസ്ഥാനത്ത് ഓക്സിജന് ക്ഷാമം ; അടിയന്തിരമായി ഓക്സിജൻ അനുവദിക്കണം പ്രധാനമന്ത്രിക്ക് കത്തെഴുതി മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ഓക്സിജൻ സിലിണ്ടറുകൾ ആവിശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാമന്ത്രി നരേന്ദ്രമോദിക്ക് കത്തെയച്ചു. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വര്ധനവുണ്ടായ സാഹചര്യത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾക്കാവിശ്യമായ സഹായം ചെയ്യണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപെട്ടത്.

1000 ടൺ ഓക്സിജൻ അടിയന്തിരമായി അനുവദിക്കണമെന്നും ഇറക്കുമതി ചെയ്യുന്ന ഓക്സിജന്റെ വിഹിതം കൂടി സംസ്ഥാനത്തിന് നൽകണമെന്നും കേന്ദ്രത്തിനെഴുതിയ കത്തിൽ പറയുന്നു.

തൊട്ടടുത്തുള്ള സ്റ്റീൽ പ്ലാന്റുകളിൽ നിന്നും ഓക്സിജൻ എത്തിക്കാനുള്ള നടപടി കേന്ദ്രം ചെയ്ത് തരണമെന്നും കത്തിൽ ആവിശ്യപെടുന്നു. സംസ്ഥാനത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഓക്സിജൻ സിലിണ്ടറിന് പുറമെ വെന്റിലേറ്റർ, പിഎസ്‌ഐ പ്ലാന്റ് എന്നിവ അനുവദിക്കണമെന്നും കത്തിൽ ആവിശ്യപ്പെടുന്നു. വാക്സിനേഷന്റെ രണ്ടാം ഘട്ടത്തിനായി 75 ലക്ഷം വാക്‌സിൻ അലോട്ട് ചെയ്യണമെന്നും കത്തിൽ ആവിശ്യപെട്ടിട്ടുണ്ട്.