കേന്ദ്രത്തിന്റെ 70000 മെട്രിക്ക് ടൺ അരിയെത്തി ; കിറ്റ് വിതരണം വീണ്ടും ആരംഭിക്കാൻ സർക്കാർ തീരുമാനം

കോഴിക്കോട് : കേന്ദ്രസർക്കാർ നൽകിയ 70000 മെട്രിക്ക് ടൺ അരി സംസ്ഥാനത്തെത്തി. രാജ്യത്തെ ജനങ്ങൾക്ക് സൗജന്യമായി ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യുന്ന പ്രധാനമന്ത്രി ഗരീബ് കല്ല്യാൺ അന്ന യോജന പദ്ധതി പ്രകാരം അനുവദിച്ച അരിയാണ് സംസ്ഥാനത്ത് എത്തിയത്. അരിയെത്തിയതോടെ സൗജന്യ കിറ്റ് വിതരണം പുനരാരംഭിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.

2021 വർഷത്തിലേക്ക് ആവിശ്യമായതിൽ 70 ശതമാനം അരിയാണ് ഇപ്പോൾ സംസ്ഥാനത്തെത്തിയത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്രം നൽകിയ ഭക്ഷ്യ വസ്തുക്കൾ കിറ്റ് ആയി ജനങ്ങൾക്ക് നൽകാനാണ് സംസ്ഥാന സർക്കാർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര സഹായം എത്തിയതോടെ മുടങ്ങി കിടന്ന കിറ്റ് വിതരണവും സാമൂഹിക അടുക്കളയും വീണ്ടും സജീവമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുകയാണ്.

അഭിപ്രായം രേഖപ്പെടുത്തു