കേരളത്തിന് 84 ലക്ഷം സൗജന്യ കോവിഡ് വാക്സിൻ കേന്ദ്രസർക്കാർ അനുവദിച്ചു

തിരുവനന്തപുരം : കേരളത്തിന് 84 ലക്ഷം സൗജന്യ കോവിഡ് വാക്സിൻ അനുവദിച്ച് കേന്ദ്രസർക്കാർ. അനുവദിച്ചതിൽ രണ്ട് ലക്ഷത്തോളം വാക്സിനുകൾ നാളെ സംസ്ഥാനത്ത് എത്തും അനുവദിച്ച 84 ലക്ഷം കൂടാതെ 54 ലക്ഷം വാക്സിൻ മൂന്ന് ദിവസത്തിനകം സംസ്ഥാനങ്ങൾക്ക് നൽകുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

അതേസമയം സംസ്ഥാന സർക്കാരിന് ഇതുവരെയായി 80 ലക്ഷത്തോളം വാക്സിൻ കേന്ദ്രസർക്കാർ സൗജന്യമായി നൽകി കഴിഞ്ഞു. രാജ്യത്ത് പതിനെട്ട് കോടിക്കടുത്ത് വാക്സിൻ ഇതുവരെ വിതരണം ചെയ്തതായും കേന്ദ്രസർക്കാർ വ്യക്തമാക്കി.

കോവിഡ് വാക്സിന് ക്ഷാമം നേരിടുന്നെന്ന് നേരത്തെ കേരളം കേന്ദ്രത്തെ അറിയിച്ചിരുന്നു. അതേസമയം കേരളത്തിൽ സംഭരണ ശേഷി കുറവായതും വാക്സിൻ പ്രൊഡക്ഷൻ വർദ്ധിപ്പിക്കാത്തതും കാരണം വാക്സിൻ ലഭ്യമായില്ല. തുടർന്ന് മരുന്ന് നിർമ്മാതാക്കളിൽ നിന്നും സംസ്ഥാന സർക്കാർ നേരിട്ട് മരുന്ന് വാങ്ങാൻ ശ്രമിച്ചെങ്കിലും പ്രൊഡക്ഷൻ വർദ്ധിപ്പിക്കാതെ മരുന്ന് നൽകാൻ സാധിക്കില്ലെന്ന് സീറം ഇന്സ്ടിട്യൂറ്റ് അറിയിച്ചിരുന്നു.