പാലസ്തീൻ ആക്രമണത്തിൽ ജീവൻ നഷ്ടപെട്ട സൗമ്യയുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് ഇസ്രായേൽ

ന്യുഡൽഹി : പലസ്തീൻ റോക്കറ്റ് ആക്രമണത്തിൽ ഇസ്രായേലിൽ വച്ച് ജീവൻ നഷ്ടപെട്ട സൗമ്യ സന്തോഷിന്റെ കുടുംമ്പത്തെ സംരക്ഷിക്കുമെന്ന് ഇസ്രായേൽ. ഇസ്രായേൽ അധികൃതർ ഇക്കാര്യം അറിയിച്ചതായി ഇന്ത്യയിലെ ഉപസ്ഥാനപതി റോണി യദീദിയ ക്ളീൻ പറഞ്ഞു. ഒരു ആമ്മയ്ക്കും ഭാര്യയ്ക്കും ഒന്നും പകരമാകില്ല പക്ഷെ നഷ്ടപരിഹാരം എന്ന നിലയിൽ ആ കുടുംബത്തെ സംരക്ഷിക്കേണ്ട ചുമതല തങ്ങൾക്കുണ്ടെന്നും ഇസ്രായേൽ വ്യക്തമാക്കിയതായും റോണി യദീദിയ അറിയിച്ചു.

സൗമ്യ സന്തോഷിന്റെ മൃദദേഹം വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ഡൽഹിയിൽ എത്തിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പലസ്തീനുമായി സംഘർഷം തുടരുകയാണ് ഇസ്രായേൽ പൗരന്മാർക്ക് നൽകുന്ന സുരക്ഷാ തന്നെയാണ് ഇന്ത്യൻ പൗരന്മാർക്കും നൽകുന്നത് അതിൽ വേർതിരിവ് ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സൗമ്യ താമസിക്കുന്ന വീടിന് നേരെ ആക്രമണം ഉണ്ടായത്. നാട്ടിലുള്ള ഭർത്താവുമായി ഫോണിൽ സംസാരിച്ചിരിക്കുമ്പോഴാണ് വീടിന് മുകളിൽ റോക്കറ്റ് പതിച്ചത്. ഇടുക്കി കീരിത്തോട് സ്വദേശിയായ സൗമ്യ ഇസ്രായേലിൽ കെയർ ടേക്കറായി ജോലി ചെയ്ത് വരികയായിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു