കൂടെയുണ്ട് മോദി സർക്കാർ ; കേരളത്തിന് ജീവശ്വാസവുമായി കേന്ദ്രസർക്കാരിന്റെ ഓക്സിജൻ എക്സ്പ്രസ്സ് വല്ലാർപാടത്തെത്തി

കൊച്ചി : കേരളത്തിന് ജീവശ്വാസവുമായി കേന്ദ്രസർക്കാരിന്റെ ഓക്സിജൻ എക്സ്പ്രസ്സ് വല്ലാർപാടത്തെത്തി. 118 മെട്രിക്ക് ഓക്സിജൻ നിറച്ച ആറു കണ്ടൈനറുകളാണ് വല്ലാർപാടം ടെർമിനലിൽ എത്തിയത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് ഓക്സിജൻ കണ്ടൈനർ വഹിച്ചു കൊണ്ട് ഓക്സിജൻ എക്സ്പ്രസ്സ് എത്തിയത്.

കഴിഞ്ഞ ദിവസം ഓക്സിജൻ ആവിശ്യപ്പെട്ട് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഓക്സിജൻ കേരളത്തിലെത്തിച്ചത്. കേന്ദ്രസർക്കാർ നൽകിയ ഓക്സിജൻ ലഭിച്ചതോടെ സംസ്ഥാനത്തെ ഓക്സിജൻ ക്ഷാമത്തിന് പരിഹാരമാകും. റോഡ് മാർഗം ഓക്സിജൻ ആവിശ്യമുള്ള സ്ഥലങ്ങളിൽ എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.

നേരത്തെ ഗുജറാത്ത് കമ്പനി കേരളത്തിൽ നിർമ്മിച്ച ഓക്സിജൻ ഡൽഹിയിലേക്ക് കയറ്റി അയച്ചിരുന്നു ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമം രൂക്ഷമായത്. ബിജെപി ഭരിക്കുന്ന കർണാടകയിൽ നിന്നും ഓക്സിജൻ നേരത്തെ ലഭ്യമായതിനാൽ ഒരു പരിധിവരെ ക്ഷാമത്തിന് അയവുണ്ടായിരുന്നു. എന്നാൽ കരണകയിൽ നിന്നും വരുന്ന ഓക്സിജൻ നിലച്ചതോടെയാണ് ഓക്സിജൻ ക്ഷാമം രൂക്ഷമായത്. കേന്ദ്രസർക്കാർ ഓക്സിജൻ നൽകിയത് കൂടാതെ പാലക്കാടും തൃശൂരും ഓക്സിജൻ പ്ലാന്റും നിർമ്മിച്ച് നൽകിയിട്ടുണ്ട്.

അഭിപ്രായം രേഖപ്പെടുത്തു