തീവ്രവാദത്തെ പിന്തുണയ്ക്കുന്ന മലയാളികൾ ഉണ്ട് അവരെ മുളയിലേ നുള്ളണമെന്ന് ബിഗ്‌ബോസ് താരം ജസ്ല മാടശ്ശേരി

കേരളത്തിൽ ഭീകരവാദത്തെയും തീവ്രവാദത്തെയും പിന്തുണയ്ക്കുകയും പ്രമോട്ട് ചെയ്യുകയും ചെയ്യുന്ന ആളുകൾ ഉണ്ടെന്നും ഇതൊക്കെ മുളയിലേ നുള്ളണമെന്നും ബിഗ്‌ബോസ് താരവും ആക്ടിവിസ്റ്റുമായ ജസ്ല മാടശ്ശേരി. മറ്റുള്ളവരെ കൊല്ലാൻ ആഹ്വാനം ചെയ്യുന്നവരെ തിരുത്തണമെന്നും ജസ്ല പറയുന്നു. സ്വന്തം മകളെ മനുഷ്യ ബോംബാക്കി അണിയിച്ചൊരുക്കുന്ന മറിയം ഫർഹത്ത് എന്ന ആളുടെ പോസ്റ്റ് പങ്കുവച്ച ആളെ വിമർശിച്ചാണ് ജസ്ല കുറിപ്പ് പങ്കുവെച്ചത്. കുറിപ്പിന്റെ പൂർണ രൂപം വായിക്കാം.

ഭീകരവാദത്തെയും തീവ്രവാദത്തെയും പ്രമോട്ട് ചെയ്യുന്ന ചില മലയാളികള്‍. ഇതൊക്കെ മുളയിലെ നുള്ളിയില്ലെങ്കില്‍. അപകടമാണ്. മതം മനുഷ്യന്‍റെ തലച്ചോറിനെ ക്ഷയിപ്പിക്കും എന്ന് പറയുന്നത് എത്ര സത്യമാണ്. മറ്റുള്ളവരെ കൊല്ലാന്‍ ആഹ്വാനം ചെയ്യുന്നത് ..ഏത് മതമായാലും..അതില്ലായ്മ ചെയ്യപ്പെടേണ്ട ചിന്തയാണ്. തിരുത്തപ്പെടണം. ആത്മഹത്യ പാപമെന്ന് പറയുന്ന ഇസ്ലാം..ഇവിടെ സ്വയം ചാവേറാവുന്നതിനെ ന്യായീകരിക്കുന്ന ചിലരും.