കോവിഡ് സ്ഥിരീകരിച്ച നഴ്‌സിനെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഇറക്കിവിട്ടതായി പരാതി

ഹരിപ്പാട് : കോവിഡ് 19 സ്ഥിരീകരിച്ചനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നിന്ന് നഴ്‌സിനെ ഇറക്കിവിട്ടതായി പരാതി. ഡ്യുട്ടിക്കിടയിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ആശുപത്രി അധികൃതർ നഴ്‌സിനെ ആശുപത്രിയിൽ നിന്നും ഇറക്കി വിട്ടത്. കരുവാറ്റ സ്വദേശിനിയായ യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. ആശുപത്രിയിൽ നിന്നും ഇറക്കി വിട്ടതിനെ തുടർന്ന് കോവിഡ് രോഗിയായ യുവതിക്ക് മണിക്കൂറുകളോളം റോഡിൽ ഇരിക്കേണ്ടി വന്നു. തുടർന്ന് യുവതിയുടെ വീട്ടുകാർ എത്തിയാണ് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ട് പോയത്.

ആശുപത്രി അധികൃതർക്കെതിരെ മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർക്ക് പരാതി നൽകുമെന്ന് യുവതിയുടെ കുടുംബം വ്യക്തമാക്കി. ഡ്യുട്ടിക്കിടയിൽ കോവിഡ് സ്ഥിരീകരിക്കുന്ന താനുൾപ്പടെയുള്ള നഴ്സുമാരുടെ അവസ്ഥ ഭീകരമാണെന്നും. ആശുപത്രി അധികൃതരെ ഭയന്നും ജോലി നഷ്ടപ്പെടുമെന്ന പേടിയുമാണ് പലരും ഇതിനെതിരെ പ്രതികരിക്കാത്തതെന്നും യുവതി പറഞ്ഞു. അതേസമയം നടന്നത് എന്താണെന്ന് പരിശോധിച്ചതിന് ശേഷം ഇക്കാര്യത്തിൽ മറുപടി പറയാനുള്ളു എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

കോവിഡ് രോഗികളെ പരിചരിക്കുന്ന നഴ്‌സുമാർക്ക് ആവശ്യമുള്ള പ്രതിരോധ ഉപകരണങ്ങളൊന്നും അധികൃതർ ലഭ്യമാക്കിയിരുന്നില്ലെന്നും. സുരക്ഷാ മുന്നൊരുക്കങ്ങളൊന്നും നടത്താറില്ലെന്നും ജീവനക്കാർ ആരോപിക്കുന്നു.

അഭിപ്രായം രേഖപ്പെടുത്തു