കൈവിടില്ല കൂടെയുണ്ട് ; സൗമ്യ സന്തോഷിന് ഇസ്രായേൽ പൗരത്വം, കുഞ്ഞിനെ സംരക്ഷിക്കും, കുടുംബത്തിന് നഷ്ടപരിഹാരം നൽകാനും തീരുമാനം

പലസ്തീൻ റോക്കറ്റ് ആക്രമണത്തിൽ ഇസ്രായേലിൽ കൊല്ലപ്പെട്ട മലയാളി യുവതി സൗമ്യ സന്തോഷിന് ഓണറ്റി പൗരത്വം നൽകാനും സൗമ്യയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാനും ഇസ്രായേൽ തീരുമാനം. ഇസ്രായേൽ എംബസി മേധാവി റോണി യദീദി ഇക്കാര്യം സൗമ്യയുടെ കുടുംബത്തെ അറിയിച്ചു. ഇസ്രായേൽ ജനത സൗമ്യ സന്തോഷ് ഓണറ്റി പൗരത്വത്തിന് അർഹയാണെന്ന് വിശ്വസിക്കുന്നെന്നും തങ്ങളിൽ ഒരാളായാണ് സൗമ്യയെ കാണുന്നതെന്നും റോണി യദീദി വ്യക്തമാക്കി.

സൗമ്യയുടെ കുഞ്ഞിനെ ഇസ്രായേൽ സംരക്ഷിക്കുന്നതിനൊപ്പം കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലിന്റെ ഈ തീരുമാനങ്ങളെ ബഹുമാനത്തോടെ കാണുന്നെന്ന് ഇസ്രയേലിലുള്ള സൗമ്യ യുടെ ഭർതൃ സഹോദരി ഷേർളി പറഞ്ഞു. പലസ്തീൻ ഇസ്രായേലിൽ നടത്തിയ റോക്കറ്റ് ആക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത്. സൗമ്യ താമസിച്ചിരുന്ന വീടിന് മുകളിൽ റോക്കറ്റ് പതിക്കുകയായിരുന്നു.

അതേസമയം കേരള സർക്കാർ സൗമ്യയുടെ കുടുംബത്തെ കൈവിട്ടതായി ആരോപണം ഉയരുന്നു. യാതൊരുവിധ നഷ്ടപരിഹാരമോ നൽകാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. ട്രെയിനിൽ സീറ്റ് തർക്കത്തിനിടെ കൊല്ലപ്പെട്ട ജുനൈദിന് വരെ പത്ത് ലക്ഷം രൂപ നൽകിയ സർക്കാർ എന്ത് കൊണ്ട് സൗമ്യയുടെ കുടുംബത്തെ തിരിഞ്ഞ് നോക്കുന്നില്ലെന്ന് ചോദ്യവും ഉയരുന്നുണ്ട്.