സംസ്ഥാനത്ത് മദ്യം ഹോം ഡെലിവറിയായി എത്തിക്കില്ലെന്ന് എക്സൈസ് മന്ത്രി എംവി ഗോവിന്ദൻ

തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യം ഹോം ഡെലിവറിയായി എത്തിക്കില്ലെന്ന് എക്സൈസ് മന്ത്രി എംവി ഗോവിന്ദൻ. മദ്യം വീടുകളിൽ എത്തിക്കാൻ നിയമപരമായി തടസമുണ്ട്. നിയമപരമായി തീരുമാനമെടുക്കാതെ ഹോം ഡെലിവറി നടത്താൻ സാധ്യമല്ലെന്നും മന്ത്രി പറഞ്ഞു.

കോവിഡ് ആദ്യ ഘട്ടത്തിൽ മദ്യ വിതരണത്തിനായി ബെവ്കോ ആപ്ലികേഷൻ നിർമ്മിച്ചിരുന്നു. ബെവ്കോ ആപ്പ് ആയ ബീവി ക്യു വഴിയാണ് മദ്യം ബുക്ക് ചെയ്തിരുന്നത്. വീണ്ടും വെബിക്യു വഴി മദ്യം നൽകാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ബെവ്കോയുമായി ചർച്ചകൾ പുരോഗമിക്കുകയാണ്.

ഒരു വർഷം മുൻപാണ് ബെവ്കോ മദ്യ വിതരണത്തിനായി ആപ്പ് നിർമ്മിച്ചത്‌. നിരവധി പോരായ്മകൾ ഉണ്ടായിരുന്ന ആപ്പ് കുറച്ച് ദിവസത്തിന് ശേഷം പ്രവർത്തന രഹിതമാകുകയും ചെയ്തിരുന്നു. നിരവധി പരാതികൾ വന്നതോടെ സർക്കാർ ഇടപെട്ട് ആപ്ലികേഷൻ പിൻവലിക്കുകയായിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു