ന്യൂനപക്ഷ സ്‌കോളർഷിപ്പ് ; ഹൈക്കോടതി വിധി വിശദമായി പഠിച്ചതിന് ശേഷം നിലപാട് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് അന്യായമായി നൽകുന്ന സ്‌കോളർഷിപ്പ് റദ്ദ് ചെയ്ത ഹൈക്കോടതി വിധി പരിശോധിച്ച ശേഷം മാത്രമേ സർക്കാർ നിലപാട് സ്വീകരിക്കു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഷങ്ങളായി മാറി മാറി വരുന്ന സർക്കാരുകൾ നൽകിയിരുന്ന സ്‌കോളർഷിപ്പ് റദ്ദ് ചെയ്ത ഹൈക്കോടതി വിധിയുടെ എല്ലാ വശങ്ങളും പഠിച്ചതിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ വ്യക്തമായൊരു നിലപാട് സ്വെയ്ക്കരിക്കുകയുള്ളു എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജനസംഖ്യയ്ക്ക് ആനുപാതികമായി തുല്യത പാലിച്ച് നൽകേണ്ട സ്‌കോളർഷിപ്പ് മുസ്‌ലിം സമുദായത്തിന് 80 ശതമാനവും ക്രിസ്ത്യൻ സമുദായത്തിന് 20 ശതമാനവുമാണ് നൽകി വന്നിരുന്നത്. ഇതാണ് ഹൈക്കോടതി റദ്ദ് ചെയ്തത്. സംസ്ഥാന ന്യൂനപക്ഷ കംമീഷന്റെ പുതിയ കണക്കനുസരിച്ച് സ്‌കോളർഷിപ്പ് തുല്ല്യമായി വിതരണം ചെയ്യണമെന്നും ഉത്തരവിറക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

ഏതെങ്കിലും ഒരു അതവിഭാഗത്തിന് മാത്രമായി ആനുകൂല്യങ്ങൾ നല്കൂന്നതിന് സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും. ന്യൂനപക്ഷം എന്ന പേരിൽ സമുദായങ്ങളെ വേർതിരിച്ച് കാണരുതെന്നും സംസ്ഥാന സർക്കാരിന് കോടതി നിർദേശം നൽകി. അതേസമയം ഹൈക്കോടതിയുടെ വിധിക്കെതിരെ നിരവധി മുസ്ലിം സംഘടനകൾ പ്രതിഷേധം അറിയിച്ചു.