പച്ചയ്‌ക്കൊപ്പം ; ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്ലാവിൻ തൈ നട്ടു

തിരുവനന്തപുരം : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്ലാവിൻ തൈ നട്ടു. ക്ലിഫ് ഹൗസിൽ കുടുംബത്തോടോപ്പമാണ് മുഖ്യമന്ത്രി പ്ലാവിൻ തൈ നട്ടു പിടിപ്പിച്ചത്. കൊറോണ മഹാമാരിക്ക് പുറമെ സംസ്ഥാനത്ത് കാലാവസ്ഥ വ്യതിയാനങ്ങൾ മൂലമുള്ള പ്രശ്നങ്ങളും വെല്ലുവിളി ഉയർത്തുന്നുണ്ടെന്നും പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാർ പരിസ്ഥിതി സംരക്ഷണങ്ങൾക്കും മറ്റുമായി നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും ജലശ്രോതസുകൾ ഉൾപ്പെടെയുള്ളവയുടെ സംരക്ഷണം കാര്യക്ഷമമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതികളെ കുറിച്ചും മുഖ്യമന്ത്രി വിശദീകരിച്ചു.