സംസ്ഥാനത്ത് അരലക്ഷത്തിലധീകം കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യങ്ങൾ ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം : സംസ്ഥാനത്ത് അരലക്ഷത്തിലധീകം കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യങ്ങൾ ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കോവിഡ് പശ്ചാത്തലത്തിൽ ജൂൺ ഒന്നുമുതൽ സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിരുന്നു. വിക്ടേഴ്‌സ് ചാനൽ വഴിയാണ് ഓൺലൈൻ ക്‌ളാസ്സുകൾ നടക്കുന്നത്.

ഓൺലൈൻ ക്‌ളാസ്സുകൾ കഴിഞ്ഞ വർഷം മുതലാണ് ആരംഭിച്ചത് എന്നാൽ നിരവധി വിദ്യാർത്ഥികൾക്ക് കഴിഞ്ഞ വർഷവും ക്‌ളാസ്സുകളില് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. നിരവധി കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനുള്ള സൗകര്യങ്ങൾ ഇല്ലെന്ന വിവരം വിദ്യാഭ്യാസ വകുപ്പിന് ലഭിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഈ വർഷത്തെ അധ്യയന വർഷം ആരംഭിച്ചതോടെയാണ് ഓൺലൈൻ പഠന സൗകര്യമില്ലാത്ത അരലക്ഷത്തിലദികം വിദ്യാർത്ഥികൾ ക്ലാസിൽ പെങ്കെടുക്കാനാവാതെ ബുദ്ധിമുട്ടിലായത്.

അഭിപ്രായം രേഖപ്പെടുത്തു