കവർച്ച ചെയ്യപ്പെട്ട പണത്തിന്റെ ഉറവിടം വെളിപ്പെടുത്തി ധർമരാജൻ ; പണത്തിന്റെ രേഖകൾ കോടതിയിൽ ഹാജരാക്കി

എറണാകുളം : കൊടകര കുഴൽപ്പണ കവർച്ച കേസിൽ കോടതിയിൽ പണത്തിന്റെ ഉറവിടം വെളിപ്പെടുത്തി ധർമരാജൻ. ഡൽഹിയിൽ നിന്നും ബിസിനസ്സ് ആവിശ്യത്തിനായാണ് പണം കൊണ്ടുവന്നതെന്നും അതിന്റെ രേഖയും ധർമരാജൻ കോടതിയിൽ ഹാജരാക്കി. പണം തിരികെ വേണമെന്നും ധർമരാജൻ കോടതിയിൽ ആവശ്യപ്പെട്ടു.

കവർച്ച ചെയ്യപ്പെട്ട പണത്തിന് കൃത്യമായ രേഖകൾ ഉണ്ടെന്നും അതാണ് കവർച്ച ചെയ്യപ്പെട്ടതെന്നും. എത്രയും വേഗം പണം തിരികെ ഏൽപ്പിക്കണമെന്നും ധർമരാജൻ കോടതിയിൽ ആവശ്യപെട്ടു. പണത്തെ സംബന്ധിച്ചുള്ള രേഖകളും ധർമരാജൻ കോടതിയിൽ ഹാജരാക്കി. ഇതോടെ കവർച്ച ചെയ്യപ്പെട്ട പണം കുഴല്പണമെന്ന വാദം പൊളിയുകയാണ്.

അതേസമയം കുഴൽപ്പണ കവർച്ചക്കേസിൽ 21 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിൽ സിപിഎം ലോക്കൽ നേതാവടക്കമുള്ളവർ പ്രതികളാണെന്ന് പോലീസ് കണ്ടെത്തി. അറസ്റ്റിലായവരിൽ അഞ്ച് പേർ സിപിഎം പ്രവർത്തകരാണ്.

അഭിപ്രായം രേഖപ്പെടുത്തു