മുത്തുമണിയെ ഞാൻ പെട്ടുട്ടോ ; പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ ടിക് ടോക്ക് താരം അമ്പിളി അറസ്റ്റിൽ

കൊടകര : പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ടിക്ക് ടോക്ക് താരത്തെ പോലീസ് അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരി സ്വദേശി അമ്പിളി എന്ന് വിളിക്കുന്ന വിഘ്നേഷ് കൃഷ്ണയാണ് അറസ്റ്റിലായത്. ടിക് ടോക്ക് വീഡിയോകളിലൂടെ ശ്രദ്ധിക്കപ്പെട്ട വിഘ്നേഷ് ഇൻസ്റ്റഗ്രാമിലൂടെയാണ് പെൺകുട്ടിയെ പരിചയപ്പെടുന്നത്. പരിചയം സഹൃദമായതോടെ പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ട് പോകുകയും പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. പെൺകുട്ടി ഗർഭിണിയായതോടെയാണ് സംഭവം പുറത്തായത്. പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിയെ തുടർന്നാണ് പോലീസ് വിഘ്‌നേഷിനെ അറസ്റ്റ് ചെയ്തത്.


ടിക് ടോക്കിൽ സജീവമായിരുന്ന അമ്പിളി മുത്തുമണി എന്ന പേരിലും അറിയപ്പെടുന്നുണ്ട്. സെന്റിമെന്റൽ വീഡിയോ ചെയ്താണ് വിഘ്നേഷ് ടിക് ടോക്കിൽ ശ്രദ്ധിക്കപ്പെട്ടത്. ടിക് ടോക്കിൽ നിരവധി ഫോളോവേഴ്‌സുള്ള വിഘ്നേഷ് കൂടുതൽ പെൺകുട്ടികളെ ചൂഷണം ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു. ടിക്ക് ടോക്ക് ഇന്ത്യയിൽ ബാൻ ചെയ്തതിന് പിന്നാലെ ഇൻസ്റ്റാഗ്രാമിൽ വിഘ്നേഷ് സജീവമായിരുന്നു. ഇയാളുടെ മൊബൈലും മറ്റും പോലീസ് പരിശോധിച്ച് വരികയാണ്.