നമുക്ക് ഭാര്യ ഭർത്താവിനെ പോലെ ചാറ്റ് ചെയ്യാം ; അറസ്റ്റിലായ ടിക് ടോക്ക് താരത്തിന്റെ ലീലാവിലാസങ്ങൾ പുറത്ത്

തൃശൂർ : ടിക്ക് ടോക്ക് വീഡിയോയിലൂടെ താരമായ യുവാവ് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അമ്പിളി എന്ന പേരിൽ അറിയപ്പെടുന്ന വിഘ്നേഷ് ടിക്ക് ടോക്കിൽ സെന്റിമെന്റൽ വീഡിയോ ചെയ്താണ് ശ്രദ്ധ നേടിയത്. ടിക് ടോക്കിലും ഇൻസ്റാഗ്രാമിലും നിരവധിയാളുകൾ അമ്പിളിയെ ഫോളോ ചെയ്യുന്നുണ്ട്. ടിക് ടോക്ക് വീഡിയോ കണ്ട് നിരവധി പെൺകുട്ടികൾ വിഘ്‌നേഷിന് ഇൻസ്റ്റാഗ്രാമിൽ മെസേജ് അയക്കാറുണ്ടായിരുന്നതായും ഇങ്ങനെ വരുന്ന പെൺകുട്ടികളോട് സൗഹൃദം നടിച്ച് ചാറ്റ് ചെയ്യുകയും തുടർന്ന് രാത്രിയായാൽ ഭർത്താവിനെയും ഭാര്യയെയും പോലെ ചാറ്റ് ചെയ്യാമെന്ന് പറഞ്ഞ് അശ്‌ളീല ചാറ്റുകൾ ചെയ്യുകയുമാണ് അമ്പിളി എന്നറിയപ്പെടുന്ന വിഘ്‌നേഷിന്റെ പതിവ് രീതി. നിരവധി പെൺകുട്ടികൾക്ക് ഇത്തരത്തിൽ അമ്പിളി അശ്‌ളീല മെസേജുകൾ അയച്ചിട്ടുണ്ടെന്നുള്ള വിവരങ്ങൾ ഇപ്പോൾ പുറത്ത് വരുന്നത്.


പീഡനത്തിന് ഇരയായ കുട്ടിയെ കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് അമ്പിളി പരിചയപ്പെടുന്നത്. പെൺകുട്ടിയെ സ്വന്തം വീട്ടിലെത്തിച്ചാണ് പീഡനത്തിന് ഇരയാക്കിയതെന്നാണ് വിവരം. നിരവധി സ്ഥലങ്ങളിൽ അമ്പിളി പെൺകുട്ടിയുമായി കറങ്ങിയിരുന്നു. പെൺകുട്ടിയുടെ വീട്ടിലും വീട്ടുകാർ അറിയാതെ അമ്പിളി സ്ഥിരമായി പോകാറുണ്ടായിരുന്നു. വിവാഹം കഴിക്കാമെന്ന ഉറപ്പിലാണ് അമ്പിളി പെൺകുട്ടിയെ ചൂഷണം ചെയ്തതെന്ന് പോലീസ് പറയുന്നു. വയറ് വേദനയെ തുടർന്ന് പെൺകുട്ടി ചികിത്സ തേടി ആശുപത്രിയിൽ എത്തിയപ്പോഴാണ് ഗർഭിണിയാണെന്നുള്ള വിവരം അറിയുന്നത്. തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് അമ്പിളിയെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.


സംഭവം പുറത്തായതോടെ അമ്പിളി വിദേശത്തേക്ക് കടക്കാനുള്ള തയ്യാറെടുപ്പ് നടത്തി വരികയായിരുന്നു. സ്വന്തം വീട്ടിൽ നിന്നും മാറി മറ്റൊരു ബന്ധു വീട്ടിൽ ഒളിവിൽ കഴിയവെയാണ് അമ്പിളിയെ പോലീസ് അറസ്റ്റ് ചെയ്തത്. പാസ്‌പോർട്ടിന് അപേക്ഷിച്ച് കാത്തിരിക്കുകയായിരുന്ന അമ്പിളിയെ അതിവിദഗ്ധമായാണ് പോലീസ് പിടികൂടിയത്. പാസ്പോർട്ട് വെരിഫിക്കേഷന് വേണ്ടി പോലീസ് സ്റ്റേഷനിൽ എത്തണമെന്ന് അമ്പിളിയുടെ അച്ഛനെ പോലീസ് അറിയിച്ചിരുന്നു. ഈ വിവരം അറിയിക്കാൻ അമ്പിളി ഒളിവിൽ കഴിഞ്ഞിരുന്ന വീട്ടിലേക്ക് അമ്പിളിയുടെ അച്ഛൻ പോകുകയും അച്ചനെ നിരീക്ഷിച്ച് പോലീസ് പിന്നാലെ ചെല്ലുകയും അറസറ്റ് ചെയ്യുകയുമായിരുന്നു.