നിയമസഭയിലെ കയ്യാങ്കളി ; കേസ് അവസാനിപ്പിക്കണമെന്ന സർക്കാരിന്റെ ഹർജിയിൽ കോടതി ഇന്ന് വിധി പറയും

ന്യുഡൽഹി : ബജറ്റ് അവതരണത്തിനായെത്തിയ കെ എം മാണിയെ തടയാൻ എൽഡിഎഫ് നേതാക്കൾ നിയമസഭയിൽ നടത്തിയ കയ്യാങ്കളി കേസ് അവസാനിപ്പിക്കണമെന്ന് ആവിശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജിയിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. നിയമസഭയിൽ എംഎൽഎ മാർക്ക് പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് കാട്ടി കേസ് നിലനിൽക്കില്ല എന്നാണ് സർക്കാരിന്റെ വാദം.

അതേസമയം എംഎൽഎ എന്ന പേരിൽ നിയമസഭയിൽ നടത്തിയ പരാക്രമങ്ങളും പൊതുമുതൽ നശിപ്പിച്ചതുമായുള്ള കാര്യങ്ങളും അംഗീകരിക്കാൻ കഴിയില്ലെന്നും വിചാരണ നേരിടേണ്ടി വരുമെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമസഭയിലെ കമ്പ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങൾ എടുത്തെറിയുകയും നശിപ്പിക്കുകയും ചെയ്തിരുന്നു ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുമൂലം സർക്കാരിനുണ്ടായത്.

സർക്കാർ നൽകിയ ഹർജി തള്ളിയാൽ പ്രതിപട്ടികയിൽ ഉൾപ്പെട്ട മന്ത്രി ശിവൻകുട്ടി എംഎൽഎ കെട്ടി ജലീൽ, മുൻ മന്ത്രി എപി അജയരാജൻ, മുൻ എംഎൽഎ മാരായ കുഞ്ഞഹമ്മദ് മാസ്റ്റർ, സികെ സദാശിവൻ,കെ അജിത്ത് എന്നിവർ പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് വിചാരണ നേരിടേണ്ടി വരും.