ആത്മീയത പറയുന്നതിനിടെ കുട്ടിയുടെ സ്വകര്യഭഗത്ത് സ്പർശിച്ചു ; നാല് വയസുകാരിയെ പീഡിപ്പിച്ച വൈദീകനെതിരെ പോലീസ് കേസെടുത്തു

ആലുവ : നാലുവയസുകാരിയെ വൈദീകൻ ലൈംഗീകമായി പീഡിപ്പിച്ചതായി പരാതി. കുഴിവേലിപ്പടിയിലുള്ള സ്ത്രീയുടെ വീട്ടിൽ ഇടയ്ക്കിടെ ആത്മീയ കാര്യങ്ങൾ പറയാനെത്തിയിരുന്ന വൈദീകൻ യുവതിയുടെ ഇരട്ട കുട്ടികളിൽ ഒരാളുടെ സ്വകാര്യ ഭാഗങ്ങളിൽ രണ്ട് തവണ സ്പർശിക്കാൻ ശ്രമിച്ചതായാണ് പരാതിയിൽ പറയുന്നത്. യുവതിയുടെ പരാതിയിൽ വൈദീകനെതിരെ പോലീസ് കേസെടുത്തു.

എറണാകുളം സ്വാദേശിയായ വൈദീകൻ സിബിക്കെതിരെയാണ് പോലീസ് കേസെടുത്തത്. ആത്മീയ കാര്യങ്ങൾ പറയാൻ ഇയാൾ ഇടയ്ക്ക് യുവതിയുടെ വീടുകളിൽ എത്താറുള്ളതായും വൈദികനായതിനാൽ സംശയിച്ചിരുന്നില്ലെന്നും യുവതി പരാതിയിൽ പറയുന്നു. പോലീസ് കേസെടുത്തതോടെ വൈദീകൻ മുങ്ങിയതായാണ് വിവരം.