കൽപ്പണിക്കാരൻ സ്വാമിയായി, പെൺകുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ നാണയം വെച്ച് മന്ത്രവാദം, ഒടുവിൽ പീഡന കേസിൽ അറസ്റ്റിൽ

തൃശൂർ : വ്യാജ സ്വാമിയേ പീഡനകേസിൽ പോലീസ് അറസ്റ്റ് ചെയ്തു. അത്ഭുതസിദ്ധി ഉണ്ടെന്ന് ആളുകളെ തെറ്റിദ്ധരിപ്പിച്ച ശേഷം മന്ത്രവാദവും,ആഭിചാര ക്രിയകളും ചെയ്തു വന്നിരുന്ന തൃശൂർ കുണ്ടൂർ സ്വദേശി അച്ഛൻ സ്വാമി എന്ന് വിളിപ്പേരുള്ള രാജീവിന്നെയാണ് പതിനേഴു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമ പ്രകാരമാണ് ഇയാളെ മാള പോലീസ് അറസ്റ്റ് ചെയ്തത്.

കൽപ്പണിക്കാരനായി ജോലി ചെയ്തിരുന്ന രാജീവ് പെട്ടെന്ന് ഒരു ദിവസം അത്ഭുദസിദ്ധി ലഭിച്ചെന്ന് അവകാശപ്പെട്ട് മന്ത്രവാദത്തിലേക്കും ആഭിചാരക്രിയയിലേക്കും തിരിയുകയും. വീട്ടിൽ തന്നെ മന്ത്രവാദത്തിന് ആവിശ്യമായ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുകയായിരുന്നു. കേരളത്തിന്റെ പല ഭാഗങ്ങളിലും അച്ഛൻ സ്വാമി എന്ന വിളിപ്പേരുള്ള രാജീവിനെ തേടി നിരവധി ആളുകൾ എത്താറുണ്ടായിരുന്നു.

പ്രശ്ന പരിഹാരങ്ങൾക്കായി എത്തുന്ന പെൺകുട്ടികളുടെയും യുവതികളുടെയും സ്വകര്യ ഭാഗങ്ങളിൽ നാണയം വച്ച ശേഷമാണ് ഇയാൾ പൂജകൾ നടത്തിയിരുന്നത്. പൂജ വേളകളിലും മറ്റും അച്ഛൻ സ്വാമി എന്ന് മാത്രമേ തന്നെ വിളിക്കാൻ പാടുള്ളു എന്ന് ഇയാൾ വിശ്വാസികളോട് നിർബന്ധം പിടിച്ചിരുന്നു. പെൺകുട്ടികളും സ്ത്രീകളും എത്തിയാൽ മറ്റാരെയും പൂജ ചെയ്യുന്ന മുറിയിൽ പ്രവേശിക്കാൻ ഇയാൾ അനുവദിച്ചിരുന്നില്ല.

കൽപ്പണിയും മറ്റും ചെയ്ത് ഉപജീവനം നടത്തിയ രാജീവ് മന്ത്രവാദം ചെയ്യാൻ തുടങ്ങിയതോടെ വലിയ വീടും ആഡംബര വാഹനവും സ്വാന്തമാക്കി. സാധാരണ ജീവിതം നയിച്ചിരുന്ന രാജീവ് അച്ഛൻ സ്വാമി ആയതോടെ സാമ്പത്തികമായി വലിയ നേട്ടമുണ്ടാക്കി. പ്രശ്ന പരിഹാരത്തിന് എത്തിയ പതിനേഴുകാരിയെ പീഡിപ്പിച്ചെന്ന പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് വേഷം മാറി ഭക്തരാണെന്ന വ്യാജേന ഇയാളുടെ വീട്ടിൽ ചെല്ലുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.